കോട്ടയം: ഡ്രൈ ഡേയിൽ മദ്യവില്പന നടത്തിയതിന് ഒരാളെ കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഇ. പി സിബിയുടെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്തു.കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ വില്ലേജിൽ പുന്നത്തുറ കരയിൽ ഷട്ടർ കവല-കറ്റോട് റോഡിൽ വെട്ടിമുകളിനുള്ള റോഡ് ആരംഭിക്കുന്ന സ്ഥലത്തു KL 05 AD-8086 ഓട്ടോറിക്ഷയിൽ 45 ലിറ്റർ വിദേശ മദ്യം വില്പനക്കായി കടത്തി കൊണ്ടു വന്ന കുറ്റത്തിന് കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ വില്ലേജിൽ പുന്നത്തുറ കരയിൽ പിടിക്കൂട്ടിൽ വീട്ടിൽ സി. വി ചന്ദ്രൻ മകൻ രതീഷ് ചന്ദ്രൻ (40/23) ആണ് അറസ്റ്റിൽ ആയത്.ഡ്രൈ ഡേ ദിവസമായ ഇന്ന് (01.08.23) മദ്യവില്പന നടത്തി വരവേ ആണ് ടിയാൻ പിടിയിൽ ആകുന്നത്. വ്യാപകമായി മദ്യവില്പന നടത്തി വന്നിരുന്ന ടിയാൻ നാളുകളായി എക്സൈസിന്റെ നിരീക്ഷണത്തിൽ.
ആയിരുന്നു.തൊണ്ടിയായി ടിയാനിൽ നിന്ന് 45 ലിറ്റർ വിദേശ മദ്യവും, മദ്യം വിറ്റ വകയിൽ ലഭിച്ച 9030 രൂപയും, മേൽ ഓട്ടോറിക്ഷയും പിടിച്ചെടുത്തു. തുടർന്ന് കേസ് റെക്കോർസുകൾ തയ്യാറാക്കി പ്രതിയെയും, തൊണ്ടി സാധനങ്ങളും, കേസ് റിക്കോർഡുകളും ഏറ്റുമാനൂർ എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. പാർട്ടിയിൽ പ്രിവന്റീവ് ഓഫിസർമാരായ ബാലചന്ദ്രൻ എ. പി, ആനന്ദരാജ്. ബി,ഗ്രേഡ് പ്രിവന്റീവ് ഓഫിസർ അജിത് കുമാർ കെ. എൻ, ഡ്രൈവർ അനസ് എന്നിവർ പങ്കെടുത്തു.














































































