മന്ത്രിസഭ പുനഃസംഘടിപ്പിക്കുമ്പോൾ മന്ത്രിസ്ഥാനംനൽകണമെന്ന് ആവശ്യപ്പെട്ട് കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോൻ മുഖ്യമന്ത്രിക്ക് കത്തു നൽകി. ആർഎസ്പിയിൽ നിന്ന് വേർപിരിഞ്ഞ് ആർഎസ്പി (എൽ) വിഭാഗമായി എൽഡിഎഫിനൊപ്പമാണ് കുഞ്ഞുമോൻ.
ഇതിനിടെമന്ത്രിസ്ഥാനത്തിന്അവകാശവാദവുമായി കൂടുതൽ ഘടകകക്ഷികൾ രംഗത്ത്. എൻസിപി എംഎൽഎ തോമസ് കെ.തോമസുംഎൽജെഡിയുംമന്ത്രിസ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചു.20ന് എൽഡിഎഫ് യോഗം ചേരുമ്പോൾ ഇക്കാര്യം ഉന്നയിക്കാനാണ് തീരുമാനം.