വനിതാ ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഓൾറൗണ്ടർ ശിഖ പാണ്ഡ ടീമിലേക്ക് തിരികെയെത്തി. അടുത്ത വർഷം ഫെബ്രുവരി 10 മുതൽ 26 വരെ ദക്ഷിണാഫ്രിക്കയിൽ വച്ചാണ് ടി-20 ലോകകപ്പ് നടക്കുക. നിലവിലെ റണ്ണേഴ്സ് അപ്പാണ് ഇന്ത്യ. ടി-20 ലോകകപ്പിനുള്ള ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു.
