തിരുവനന്തപുരം: വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡ് നടത്തുന്ന സെമിനാറില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്മാറി.രാവിലെ പത്തിന് മാസ്കറ്റ് ഹോട്ടലില്‍ ആരംഭിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് സെമിനാര്‍ ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് അറിയിപ്പ് ലഭിച്ചത്.സെമിനാറിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
