വൈക്കത്ത് ആറുവയസുകാരൻ ഉൾപ്പടെ ആറുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. കാരയിൽ പ്രദേശത്ത് അഞ്ചുപേർക്കും, വെച്ചൂരിൽ ഒരാൾക്കുമാണ് കടിയേറ്റത്. നഗരസഭ ആക്രമിച്ച നായയെ പിടികൂടി നിരീക്ഷണത്തിലാക്കി.ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് നഗരസഭയിൽ ആയുർവേദ ആശുപത്രിക്ക് സമീപവും പോളശ്ശേരി ഭാഗത്തുമായി നായയുടെ ആക്രമണമുണ്ടായത്. കളിക്കുന്നതിനിടെ ആറു വയസുകാരൻ ആയുഷിന് തുടക്ക് പിറകിൽ കടിയേറ്റു. പിന്നീട് നഗരസഭ അംഗത്തിൻ്റെ മകൾ പോളശ്ശേരി സ്വദേശി അനുപമ, ഉദയനാപുരം പനമ്പുകാട് സ്വദേശി രഞ്ജൻ, നെടിയാറയിൽ രാജു എന്നിവരേയും നായ കടിച്ചു.

എല്ലാവരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ
തേടി. ഇന്നലെ പിടികൂടാൻ ശ്രമിക്കവെ രക്ഷപ്പെട്ട നായ അമ്മിണിയെന്ന 53 കാരിയെയും
ആക്രമിച്ചു. വെച്ചൂരിൽ അച്ചിനകത്താണ് കെഎസ്ഇബി മീറ്റർ റീഡിംഗ് എടുക്കുന്ന റ്റി വി
പുരം സ്വദേശി അനന്തകൃഷ്ണൻ്റെ കാലിൽ നായ കടിച്ചത്. പിന്നീട് മൃഗസംരക്ഷന്ന വകുപ്പ്
ഉദ്യോഗസ്ഥർ നായയെ പിടികൂടി. നിലവിൽ പേയ്
ലക്ഷണമില്ലെന്നും പ്രസവിച്ച് കിടക്കുന്ന നായയെ നീരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും
വെറ്റിനറി ഡോക്ടർ അബ്ദുൾ ഫിറോസ് പറഞ്ഞു.