മാൾട്ടയിൽ തുടർച്ചയായി ഇന്ത്യക്കാർ നേരിടുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് യുവധാര മാൾട്ടയുടെ ആഭിമുഖ്യത്തിൽ, മാൾട്ടയിലെ എല്ലാ ഇന്ത്യക്കാരും ഇന്നലെ വൈകിട്ട് ആറുമണിക്ക് വലേറ്റ വാട്ടർ ഫൗണ്ടന്റെ പരിസരത്ത് വായ മൂടിക്കെട്ടി പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ മൂന്നോളം ആക്രമണമാണ് മാൾട്ടയിലെ ഇന്ത്യക്കാർക്ക് നേരെ ഉണ്ടായത്.
