പത്തനംതിട്ട ജില്ലയിലെ ഏഴംകുളത്ത് ഇന്നലെ വൈകിട്ടാണ് സംഭവം. ഗുരതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടത്തിട്ട സ്വദേശി പ്രഭുലചന്ദനാണ് ഗുരുതരമായി പരുക്കേറ്റത്. അമിത വേഗതയിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച ശേഷം തെറിച്ച് സമീപത്തെ തോട്ടിൽ വീഴുകയായിരുനു.
ഉടൻ ബൈക്കിന് തീ പിടിക്കുയും പൂർണമായി കത്തി നശിക്കുകയും ചെയ്തു.ഈ റോഡിൽ വിദ്യാർഥികൾ മത്സരിച്ച് ഇരുചക്രവാഹം ഓടിക്കുന്നതും അമിത വേഗതയിൽ പായുന്നതും പതിവാണന്ന് നാട്ടുകാർ പറഞ്ഞു