SHOCKING - BJP प्रवक्ता ने ग़द्दार कहा तो कांग्रेस प्रवक्ता ने पानी से भरा ग्लास फेंक कर मारा. शुक्र है किसी को चोट नहीं आयी लेकिन LIVE शो में सब पर पानी उछला...!! शर्मनाक @news24tvchannel
ഹിന്ദി ചാനല്‍ ന്യൂസ് 24ന്റെ പരിപാടിയില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയുടെ വീഡിയോ വൈറലാകുകയാണ്. ബിജെപി വക്താവിന്റെ വാക്കുകളില്‍ പ്രകോപിതനായ കോണ്‍ഗ്രസ് വക്താവ് ബിജെപി വക്താവിന്റെ നേരെ ഗ്ലാസിലെ വെള്ളം ഒഴിച്ചു, എന്നാല്‍ വെള്ളം വീണത് മുഴുവന്‍ വാര്‍ത്ത അവതാരകന്റെ ദേഹത്തും.
കോണ്‍ഗ്രസ് വക്താവ് അലോക് ശര്‍മ്മയാണ് ബിജെപി വക്താവ് കെക ശര്‍മ്മയ്ക്കെതിരെ വെള്ളം ഒഴിച്ചത്. ചര്‍ച്ചയില്‍ പലപ്രവാശ്യം അലോകിനെ കെകെ ശര്‍മ്മ രാജ്യദ്രോഹി എന്ന് ഉപയോഗിച്ചതാണ് പ്രകോപനത്തിന് കാരണം എന്ന് വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് ആലോക് ശര്‍മ്മയോട് കെകെ ശര്‍മ്മ മാപ്പ് പറയാന്‍ പറഞ്ഞെങ്കിലും താങ്കളാണ് ആദ്യം മാപ്പ് പറയേണ്ടത് എന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് വക്താവ്. വെള്ളം ദേഹത്ത് വീണപ്പോള്‍ ആദ്യം പകച്ച ന്യൂസ് അംഗര്‍ എന്നാല്‍ തുടര്‍ന്നും തന്റെ ജോലിയില്‍ ശ്രദ്ധിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.