വിപുലമായി കൊച്ചി നഗരത്തില്‍ നടത്തിയ റെയ്ഡുകളില്‍ പിടികൂടിയത് 34.40ഗ്രാം എംഡിഎംഎ. ഇന്നലെ 3 കേസുകളിലായി അറസ്റ്റിലായത് അഞ്ചുപേർ ആണ്. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. തോപ്പുംപടി പൊലീസ് സ്റ്റേഷനില്‍ മട്ടാഞ്ചേരി സ്വദേശി നാസിഫ്, തോപ്പുംപടി മുസ്തഫ എന്നിവരില്‍ നിന്ന് 14.52ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്.
സെൻട്രല്‍ സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് യുവതി അറസ്റ്റിലായത്. എറണാകുളം ഷണ്‍മുഖപുരം സ്വദേശിനിയായ സിന്ധുവും പാലക്കാട് സ്വദേശി ഷാനവാസും ആണ് സെൻട്രെല്‍ സ്റ്റേഷനില്‍ അറസ്റ്റിലായത്. ഇവരില്‍ നിന്ന് 15.62ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. മൂന്നാമത്തെ കേസില്‍ വിഷ്ണുരാജ് എന്ന യുവാവാണ് പാലാരിവട്ടം സ്റ്റേഷനില്‍ അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 26ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. വരും ദിവസങ്ങളില്‍ കൊച്ചി നഗരത്തില്‍ പരിശോധന ശക്തമാക്കുവെന്ന് പൊലീസ് വിശദമാക്കുന്നത്.