കാട്ടാക്കടയില്‍ യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി. പോക്സോ കോടതിക്ക് സമീപത്തുള്ള ഡിജിറ്റല്‍ പ്രസില്‍ ഇന്ന് രാവിലെ 9.30 നാണ് സംഭവം.
പെട്രോളുമായെത്തിയ യുവാവ് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കടയിലുണ്ടായിരുന്ന ജീവനക്കാരിക്ക് പൊള്ളലേറ്റു.
നെടുമങ്ങാട് സ്വദേശിയായ യുവാവാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കടയിലെ സാധനങ്ങളും കത്തിനശിച്ചു.
തീപ്പിടിത്തം കണ്ട് നാട്ടുകാര്‍ അഗ്നിരക്ഷസേനയേയും പൊലിസിനെയും വിവരമറിയിക്കുകയായിരുന്നു. ഗ്ലാസ് തകര്‍ത്താണ് അഗ്നിരക്ഷാസേന ഉള്ളില്‍ കടന്നത്.














































































