76-ാമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മിഥുൻ വി നയിക്കുന്ന 22 അംഗ ടീമിൽ 16 പുതുമുഖങ്ങൾ ആണ് ഉള്ളത്. കേരള ടീമിലെ ഗോൾകീപ്പർ ആണ് മിഥുൻ പി. ബി രമേശ് ആണ് പരിശീലകൻ. നിലവിലെ ചാമ്പ്യന്മാരായ കേരളം കിരീടം നിലനിർത്താൻ ആണ് ഇറങ്ങുക. ഡൽഹി, കോഴിക്കോട്, ഭുവനേശ്വർ എന്നീ വേദികളിൽ ആയാണ് യോഗ്യത മത്സരങ്ങൾ നടക്കുന്നത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ ഡൽഹിയിൽ തുടക്കമാകും. രാജസ്ഥാനുമായാണ് കേരളത്തിൻറെ ആദ്യ മത്സരം.
