തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ
സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും. ബിജെപി സംസ്ഥാന
അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയാണ് ഇക്കാര്യം
വ്യക്തമാക്കിയത്.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ
സ്ഥാനാര്‍ഥിത്വത്തെയും ശ്രീധരന്‍പിള്ള വിമര്‍ശിച്ചു.
മത്സരിക്കുന്നത് ബിജെപിക്കെതിരെയാണോ
കോണ്‍ഗ്രസിനെതിരെയാണോ എന്ന് രാഹുല്‍ വ്യക്തമാക്കണമെന്നും
അദ്ദേഹം ആവശ്യപ്പെട്ടു. ഏറെ അനിശ്ചിതങ്ങള്‍ക്കൊടുവിലാണ് വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. വയനാട്ടിലും തൃശ്ശൂരും നിലവില്‍ മത്സരിക്കുന്നത് ബിഡിജെഎസ് ആണ്. തുഷാര്‍ തൃശ്ശൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു അതേസമയം രാഹുല്‍ഗാന്ധിയുടെ വയനാട്ടിലേയ്ക്കുള്ള വരവോടുകൂടി തുഷാര്‍ വയനാട്ടില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.