ഇടപാടിന്റെ നിയമസാധുത പരിശോധിക്കണമെങ്കില്‍ ഐസകിന്റെ മൊഴിയെടുക്കേണ്ടതുണ്ട്.
അന്വേഷണ നടപടികളില്‍ കോടതി സ്റ്റേ അനുവദിച്ചിട്ടില്ലാത്തതിനാലാണ് ഐസകിന് വീണ്ടും സമന്‍സ് അയച്ചതെന്നും നടപടികളില്‍ നിന്നും ഒഴിഞ്ഞുമാറുന്ന ഐസക് മാധ്യമങ്ങള്‍ക്കു മുന്നില്‍ കോടതിയേയും അധികാരികളെയും വെല്ലുവിളിക്കുകയാണെന്നും ഇ ഡി ആരോപിച്ചു.
എന്നാല്‍, കോടതി ഉത്തരവ് പ്രകാരം അന്വേഷണവുമായി സഹകരിച്ചതായി കിഫ്ബി ഹൈക്കോടതിയെ അറിയിച്ചു. കേസ് മെയ് 22 ന് വീണ്ടും പരിഗണിക്കും. അടിയന്തര സാഹചര്യമുണ്ടായാല്‍ ഹരജിക്കാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ടി ആര് രവി പറഞ്ഞു.