കോട്ടയം :മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റി നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കാൻ പിച്ച ചട്ടിയുമായി തെരുവിലിറങ്ങി. ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോയുടെ നേതൃത്വത്തിൽ അമ്പതിലധികം വനിതകൾ ഭിക്ഷാടനം നടത്തി. DCC പ്രസിഡന്റ് നാട്ടകം സുരേഷ് പരിപാടി ഉത്ഘാടനം ചെയ്തു. കേരള ജനതയെ കടക്കെണിയിലാക്കി കോടികൾ ധൂർത്തടിച്ച് നവകേരള സദസ്സ് എന്ന പേരിൽ പിണറായി സർക്കാർ ധൂർത്ത് യാത്രയാണ് നടത്തുന്നത്. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ കുടുംബശ്രീ അംഗങ്ങൾ ആശാവർക്കർമാർ തുടങ്ങി എല്ലാ മേഖലയിലുമുള്ള സ്ത്രീകളെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചുമാണ് നവകേരള സദസ്സിൽ ആളുകളെ കൊണ്ടുവരുന്നത് എന്നും ഇത്തരത്തി സ്ത്രീജനങ്ങളെ അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയുമാണ് പണറായി സർക്കാൻ ചെയ്തു വരുന്നതെന്നും വരും നാളുകളിൽ ഇതിനെതിരെ ശക്തമായ സമര നടപടികളുമായി മുമ്പോട്ട് പോകുമെന്നും
ജില്ല പ്രസിഡന്റ് ബെറ്റി ടോജോ പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ വിജയമ്മ ബാബു, അന്നമ്മ മാണി , ലീലാമ്മ സക്കറിയ, ജില്ലാ ഭാരവാഹികളായ സിസി ബോബി, ലാവണ്യ ഷിജു, ബെൻസി ബൈജു,
രാമാ ദേവി,
വിനീത ഹരിലാൽ,
ജയമോൾ
ജിഷ രാജപ്പൻ നായർ, സുനിത അനിൽ, ലത മുരളി, മോനിക്ക ജോയി, ധന്യ ഗിരീഷ്,
സൈനബ സ്തീഷ് നിഷ കൊച്ചു മോൻ
ജമീല പ്രദീപ്,
ശ്രീകല ഹരി,
ലൂസി ജോർജ്ജ്,
സിനി മാത്യു,
ബീന രാജേന്ദ്രൻ, ശ്രീകല മണിലാൽ, രജനി ബിജു, പ്രീത ബിജു, സുജ തോമസ്, മേരി ജോർജ്ജ്, ബിന്ദു സജി, സുജ ഗിരീഷ്, അനു എം എ എന്നിവർ പങ്കെടുത്തു പ്രസം,ഗിച്ചു