ന്യൂഡൽഹി: 2022ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കുകളും പെൺകുട്ടികൾ കരസ്ഥമാക്കി.
ഒന്നാം റാങ്ക് ഇഷിത കിഷോറിനും രണ്ടാം റാങ്ക് ഗരിമ ലോഹ്യയ്ക്കും ലഭിച്ചു. എൻ. ഉമഹാരതി മൂന്നാം റാങ്കും സ്മൃതി മിശ്ര നാലാം റാങ്കും നേടി. മയൂർ ഹസാരികയ്ക്കാണ് അഞ്ചാം റാങ്ക്.
മലയാളിയായ ഗഹന നവ്യ ജെയിംസിന് ആറാം റാങ്ക് ലഭിച്ചു. മലയാളി എസ്. ഗൗതം രാജിന് 63–ാം റാങ്കും കിട്ടി.
ഐഎഎസിലേക്കു 180 പേർ ഉൾപ്പെടെ വിവിധ സർവീസുകളിലേക്കായി മൊത്തം 933 പേർക്കാണ് നിയമന ശുപാർശ.