കോവളത്ത് വിദേശ വനിതയെ ലഹരിമരുന്ന് നൽകി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്നു കോടതി കണ്ടെത്തി.
കോവളത്ത് വിദേശ വനിതയെ ലഹരിമരുന്ന് നൽകി
ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്നു കോടതി
കണ്ടെത്തി. ഉമേഷ്, ഉദയകുമാർ
എന്നിവരാണ് പ്രതികൾ ഇവർക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. തിരുവനന്തപുരം അഡീഷണൽ സെക്ഷൻസ് കോടതിയാണ്
ശിക്ഷ വിധിക്കുക. കൊലപാതകം, ബലാത്സംഗം, സംഘം ചേർന്നുള്ള ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നിവ തെളിഞ്ഞു.

ആയുർവേദ ചികിത്സയ്ക്കായി കേരളത്തിൽ
എത്തിയ യുവതിയെയാണ് പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ ചേർന്ന്
കൊലപ്പെടുത്തിയത്. വിദേശ വനിത
കോവളത്തെത്തിയപ്പോൾ സമീപത്തെ പൊന്തക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന്
മയക്കുമരുന്ന് നൽകിയശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. 2018 മാർച്ച് നാലിനാണ് വിദേശ വനിതയെ
കാണാതാകുന്നത്.