തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനെത്തുടർന്ന് 28 ന് നടക്കേണ്ടിയിരുന്ന എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി. മാര്‍ച്ച് നാലിലേക്കാണ് പരീക്ഷകള്‍ മാറ്റിയത്. 28ന് പല സ്ഥലങ്ങളിലും തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടി. മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. എസ്‌എസ്‌എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെയാണ് മോഡല്‍ പരീക്ഷ. 28ന് രാവിലെ 9.45ന് ഇംഗ്ലീഷ്, ഉച്ചയ്ക്ക് 2ന് ഹിന്ദി എന്നിങ്ങനെയായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്.ഈ ക്രമത്തിൽ നാലാം തീയതി പരീക്ഷ നടക്കും. പൊതു പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെയാണ്.
