ചിറയിൻകീഴ് : നിത്യ ഹരിത നടൻ പ്രേം നസീറിന്റെ ചിറയിൻകീഴുള്ള വീട് വില്പനക്ക്.
ലൈല കോട്ടേജ് എന്നറിയപ്പെടുന്ന ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷന് സമീപം കോരാണി റോഡിലുള്ള വീടാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.അഞ്ചു കോടി രൂപക്ക് ഇന്ത്യ പ്രോപ്പർട്ടി ഡോട്ട് കോമിലാണ് വില്പനക്ക് വച്ചിരിക്കുന്നത്.

പ്രേംനസീറിന്റെ മൂന്ന് മക്കളില്‍ ഇളയ മകളായ റീത്തയ്ക്കാണ് ഭാഗം വച്ചപ്പോള്‍ വീട് ലഭിച്ചത്. റീത്ത ഇത് പിന്നീട് തന്റെ മകള്‍ക്ക് നല്‍കി. കുടുംബസമേതം അമേരിക്കയില്‍ താമസിക്കുന്ന ഇവര്‍ക്ക് വീട് നിലനിര്‍ത്താന്‍ താത്പര്യമില്ലാത്തതിനാലാണ് ഇപ്പോള്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.സെന്റിന് പത്തുലക്ഷം വച്ചാണ് ചോദിക്കുന്നത്.
