തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു.
വയനാട് ഒഴികെയുള്ള ജില്ലകളില്‍
ഉയര്‍ന്ന താപനിലയില്‍ രണ്ടു മുതല്‍
മൂന്നു വരെ ഡിഗ്രി വരെ വര്‍ധനവ് ഉണ്ടാക്കാമെന്ന് കാലാവസ്ഥാ
നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. അതേസമയം വയനാട് ഒഴികെയുളള എല്ലാ
ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം ഇന്നുകൂടി തുടരും. ഇന്നലെ
ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്
പാലക്കാട് ജില്ലയിലാണ്- 39 ഡിഗ്രി
സെല്‍ഷസ്.
ആപ്പുഴയില്‍ 37 ഡിഗ്രിയും
പുനലൂരില്‍ 38 ഡിഗ്രിയും താപനില
അനുഭവപ്പെട്ടു.
തിരുവനന്തപുരത്ത് 36 ഉം
കോട്ടയത്ത് 36.8 ഉം കോഴിക്കോട് 36.3
ഡിഗ്രിയുമാണ് താപനില.