കോട്ടയം കഞ്ഞിക്കുഴി മാർക്കറ്റ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന മീൻ കടയുടെ അനധികൃതമായി നിർമ്മിച്ചിരിക്കുന്ന ടാങ്കിൽ
നിന്നും മുൻസിപ്പാലിറ്റിയുടെ തന്നെ കെട്ടിട നിർമ്മാണത്തിന് വേണ്ടി എടുത്തിരിക്കുന്ന ഇലക്ട്രിക് കണക്ഷനിൽ നിന്നും അനധികൃതമായി കറന്റ്ണ്ട് മോഷ്ടിച്ച് ഇന്നലെ മലിനജലം പമ്പ് ചെയ്തു. അധികൃതരെ ഫോണിൽ വിളിച്ച് അറിയിച്ചിട്ടും യാതൊരു നടപടി ഉണ്ടായിട്ടില്ല എന്ന് സമീപപ്രദേശത്തുള്ളവർ പറഞ്ഞു.
ഈ സ്ഥാപനത്തിനെതിരെവർഷങ്ങളായി ജില്ലാ കളക്ടർ, മുൻസിപ്പൽ സെക്രട്ടറി, ആരോഗ്യവകുപ്പ് എന്നിവർക്ക് രേഖമൂലം ഒട്ടനവധി പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് സമീപത്തുള്ള വ്യാപാരികൾ പറഞ്ഞു.
ഈ സ്ഥാപനം വർഷങ്ങളായി ഒരാൾ കോട്ടയം മുനിസിപ്പാലിറ്റിയിൽ നിന്നു വാടകക്ക് എടുത്ത് മറ്റൊരു വ്യക്തിക്ക് മേൽവാടകയ്ക്ക് കൊടുത്താണ് പ്രവർത്തിക്കുന്നത്. ഈ അഴിമതിക്കെതിരെ നിലവിൽ വിജിലൻസിൽ പരാതി ഉള്ളത് ആണ്.