ദേവപൂജ കഴിയുംവരെ ആരെയും തൊടില്ലെങ്കിൽ പൂജാരി എന്തിനാണ് ശ്രീകോവിലിൽനിന്ന്പുറത്തിറങ്ങിയതെന്ന് ദേവസ്വം വകുപ്പുമന്ത്രി കെ. രാധാകൃഷ്ണൻ.
താൻ ആദ്യമായല്ല അമ്പലത്തിൽ പോകുന്നതെന്നും മറ്റെവിടെയും കാണാത്ത പ്രത്യേകതയാണ് അവിടെ കണ്ടതെന്നും മന്ത്രി പറഞ്ഞു.
യോഗക്ഷേമ സഭയ്ക്കും തന്ത്രി സമാജത്തിനും മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ആദ്യമായി അമ്പലത്തിൽ പോകുന്ന ആളല്ല ഞാൻ, നിരവധി അമ്പലങ്ങളിൽ പോയിട്ടുണ്ട്. അവിടെയൊന്നും കാണാത്ത പ്രത്യേകതയാണ് ഇവിടെ കണ്ടത്.
വിളക്കു തരാനായി പൂജാരി വരുന്നത് ചിത്രത്തിലും കാണാമല്ലോ.
പുറത്തുവന്ന് ജനങ്ങൾക്കിടയിൽ വച്ചാണ് കത്തിക്കുന്നത്.
അപ്പോൾ അവരെ തൊട്ടിട്ടല്ലേ പൂജാരി അകത്തേക്കു പോയത്.
അതു ശരിയാണോ. അവിടെവച്ച് പൈസ നൽകിയാൽ പൂജാരി അതു വാങ്ങി അകത്തേക്കു കൊണ്ടുപോകില്ലേ.
പൈസ കൊണ്ടുപോകുമ്പോൾ അയിത്തമില്ല.
മനുഷ്യന് അയിത്തം കൽപിക്കുന്ന ഏത് രീതിയോടും യോജിക്കാൻ കഴിയില്ല.
അയിത്തവും അനാചാരവും വേണമെന്ന് പറയുന്നവരുണ്ടാകാം.
അവർക്ക് അവരുടെ അഭിപ്രായം പറയാം.
എന്നാൽ എന്റെ നിലപാട് ഇതാണ്". മന്ത്രി പറഞ്ഞു.














































































