ന്യൂഡൽഹി: ഈ മാസം ഹോണർ എക്സ്9സി 5ജി ഇന്ത്യയിൽ പുറത്തിറങ്ങും. ഹാൻഡ്‌സെറ്റിന്‍റെ ലോഞ്ച് തീയതിയും അതിന്റെ കളർ ഓപ്ഷനുകളും പ്രധാന സവിശേഷതകളും കമ്പനി വെളിപ്പെടുത്തി. 108-മെഗാപിക്സൽ പ്രധാന പിൻ ക്യാമറ, 6,600 എംഎഎച്ച് ബാറ്ററി, 1.5കെ അമോലെഡ് ഡിസ്‌പ്ലേ എന്നിവ ഇതിന് ലഭിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആമസോൺ വഴി മാത്രമേ ഈ ഹാൻഡ്‌സെറ്റ് രാജ്യത്ത് ലഭ്യമാകൂ. ഇന്ത്യയിൽ ഹോണർ എക്സ്9ബി-യുടെ പിൻഗാമിയായി പ്രതീക്ഷിക്കുന്ന ഹോണർ എക്സ്9സി 5ജി 2024 നവംബറിൽ ആണ് ആഗോള വിപണികളിൽ അവതരിപ്പിച്ചത്.
ഹോണർ എക്സ്9സി 5ജി ജൂലൈ 7ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഹോണർ വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു. ജൂലൈ 12 മുതൽ ആമസോണിൽ നിന്നും ഈ ഫോൺ വാങ്ങാം. ജേഡ് സിയാൻ, ടൈറ്റാനിയം ബ്ലാക്ക് എന്നീ നിറങ്ങളിൽ ഇത് വിൽപ്പനയ്‌ക്കെത്തും. 8 ജിബി + 256 ജിബി റാമും സ്റ്റോറേജ് കോൺഫിഗറേഷനുമായാണ് ഹാൻഡ്‌സെറ്റ് വരുന്നതെന്നും കമ്പനിയുടെ വാർത്താക്കുറിപ്പില്‍ പറയുന്നു. ആഗോള വിപണികളിലെ ഫോണിന് സമാനമായി ഹോണർ എക്സ്9സി 5ജിയും ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 6 ജെന്‍ 1 എസ്ഒസി-യിൽ പ്രവർത്തിക്കും. ക്രോസ്-ആപ്പ് ഫംഗ്ഷണാലിറ്റി സപ്പോർട്ടിനായുള്ള മാജിക് പോർട്ടൽ സവിശേഷത ഉൾപ്പെടുന്ന ആൻഡ്രോയ്‌ഡ് 15-അധിഷ്ഠിത മാജിക് ഒഎസ് 9.0-നൊപ്പം ഇത് ലഭ്യമാകും.
എഐ മോഷൻ സെൻസിംഗ്, എൈ ഇറേസ് പോലുള്ള എഐ അധിഷ്‍ഠിത ഡിവൈസുകളും ഹാൻഡ്‌സെറ്റിൽ ഉണ്ടായിരിക്കും. ഹോണർ എക്സ്9സി 5ജിയിൽ 108-മെഗാപിക്സൽ പ്രൈമറി റിയർ സെൻസർ ലഭിക്കും. f/1.7 അപ്പേർച്ചർ, 3x ലോസ്‌ലെസ് സൂം, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്), ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (ഇഐഎസ്) പിന്തുണ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 1.5കെ റെസല്യൂഷനോടുകൂടിയ 6.78-ഇഞ്ച് വളഞ്ഞ അമോലെഡ് ഡിസ്‌പ്ലേ, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 3,840 ഹെര്‍ട്സ് PWM ഡിമ്മിംഗ് റേറ്റ് എന്നിവ ഇതിൽ ഉണ്ടാകും.
ഫ്ലിക്കർ-ഫ്രീ, ലോ ബ്ലൂ ലൈറ്റ് സ്റ്റാൻഡേർഡുകൾക്കായി സ്‌ക്രീനിൽ ടിയുവി റൈൻലാൻഡ് സർട്ടിഫിക്കേഷനുകൾ ഉണ്ടായിരിക്കും. ഹോണർ എക്സ്9സി 5ജിയുടെ ഇന്ത്യൻ പതിപ്പിനായുള്ള ആമസോണിന്‍റെ മൈക്രോസൈറ്റിൽ, എസ്‌ജിഎസ് ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും പൊടി, 360-ഡിഗ്രി വാട്ടർ റെസിസ്റ്റൻസിനായി ഐപി65എം-റേറ്റഡ് ബിൽഡും ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സ്‍മാർട്ട്‌ഫോണിന് 7.98 എംഎം കനവും 189 ഗ്രാം ഭാരവും ഉണ്ടാകും. 66 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6600 എംഎഎച്ച് സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഈ ഫോണിൽ ലഭിക്കുക എന്നാണ് റിപ്പോർട്ടുകൾ.