സംസ്ഥാന സ്കൂൾ കായികമേളയിൽ 236 പോയിൻ്റുമായി മലപ്പുറം അത്‌ലറ്റിക്സ് കിരീടത്തിലേക്ക്. തുടർച്ചയായ രണ്ടാം തവണയാണ് മലപ്പുറം കിരീടം സ്വന്തമാകുന്നത്. 20 പോയിന്റിന്റെ ലീഡോടെയാണ് മലപ്പുറം അവസാന ദിവസം ട്രാക്കിലേക്ക് എത്തിയത്. എന്നാൽ 400 മീറ്ററിൽ പാലക്കാടിന്റെ കുതിപ്പായിരുന്നു. വടവന്നൂർ സ്‌കൂളിലെ താരങ്ങളുടെ മികവിൽ പാലക്കാട് 3 പോയിന്റിന്റെ ലീഡിലേക്കെത്തി. എന്നാൽ റിലേ മത്സരത്തിൽ ആധിപത്യം ഉറപ്പിക്കാൻ മലപ്പുറത്തിന് സാധിച്ചു. പാലക്കാടിനെ മറികടന്ന് കിരീടനേട്ടത്തിലേക്ക് എത്താൻ മലപ്പുറത്തിന് കഴിഞ്ഞു. മീറ്റിൽ ഒരു മത്സരം കൂടി പൂർത്തിയാകാനുണ്ട്. എന്നാൽ ആ മത്സരഫലം എന്തായാലും മലപ്പുറത്തിന്റെ കിരീടനേട്ടത്തെ ബാധിക്കില്ല. പാലക്കാടിന് 205 പോയിന്റ് മാത്രമാണുള്ളത്. 2024 ൽ കൊച്ചിയിൽ 247 പോയിൻ്റുമായിട്ടാണ് മലപ്പുറം കിരീടം നേടിയത്.












































































