കേരള സർക്കാർ ഔഷധിക്ക് കീഴില്‍ വിവിധ തസ്തികകളില്‍ നിയമനം നടക്കുന്നു. കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്.
അപ്രന്റീസ്, മെഷീൻ ഓപ്പറേറ്റർ ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവർ ആഗസ്റ്റ് 21ന് മുൻപായി ഓഫ്‌ലൈനായി അപേക്ഷിക്കാം.
അവസാന തീയതി: ആഗസ്റ്റ് 21.
തസ്തിക & ഒഴിവ്
ഔഷധിയുടെ കുട്ടനെല്ലൂർ ഫാക്ടറിയില്‍ അപ്രന്റീസ്, മെഷീൻ ഓപ്പറേറ്റർ ഒഴിവുകള്‍. കരാർ അടിസ്ഥാനത്തില്‍ ഒരു വർഷത്തേക്കാണ് നിയമനം നടക്കുക.
പ്രായപരിധി
സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
മെഷീൻ ഓപ്പറേറ്റർ
ഐടി.ഐ OR ഐടിസി OR പ്ലസ് ടു വിജയിച്ചിരിക്കണം.
അപ്രന്റീസ്
ഏഴാം ക്ലാസ് വിജയിച്ചിരിക്കണം.
ശമ്പളം
അപ്രന്റീസ് = തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 14,300 രൂപ ശമ്പളമായി ലഭിക്കും.
മെഷീൻ ഓപ്പറേറ്റർ = തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 14,700 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ഔഷധിയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജില്‍ നിന്ന് മെഷീൻ ഓപ്പറേറ്റർ, അപ്രന്റീസ് റിക്രൂട്ട്‌മെന്റുകള്‍ തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് നോക്കിയതിന് ശേഷം തന്നിരിക്കുന്ന ഗൂഗിള്‍ ഫോം മുഖേന അപേക്ഷിക്കണം.
അതിന് സാധിക്കാത്തവർക്ക് വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകള്‍ സഹിതം ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസില്‍ ലഭിക്കുന്ന വിധം തപാല്‍ മുഖേനയും അപേക്ഷിക്കാം. അപേക്ഷയില്‍ ഫോണ്‍ നമ്പർ നിർബന്ധമായും ഉള്‍പ്പെടുത്തണം.
അവസാന തീയതി: ആഗസ്റ്റ് 21.