താനൂർ നിറമരുതൂർ സ്വദേശി സൈദലവിയെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മങ്ങാട് കുമാരൻപടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൂന്ന് ദിവസം പഴക്കം തോന്നിക്കുന്ന നിലയിൽ ജീർണ്ണിച്ച അവസ്ഥയിലാണ് മൃതദേഹമുള്ളത്. ബിജെപി സംഘടിപ്പിക്കുന്ന ജനപഞ്ചായത്തിന്റെ ഭാഗമായി പരിസരം ശുചീകരിക്കുമ്പോഴാണ് മൃതദേഹം കണ്ടത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി