മോന്‍സന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ തിരുമ്മല്‍ ചികിത്സയ്ക്ക് സഹായിയായി പ്രവര്‍ത്തിച്ചുവെന്ന് വ്യക്തമായി.
തിരുമ്മല്‍ പഠിച്ച ആളുകളല്ല ചികിത്സ നടത്തിയിരുന്നത്.
മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ നടത്തിയ ചികിത്സ വെറും തട്ടിപ്പായിരുന്നുവെന്നാണ് ഡ്രൈവറുടെ വെളിപ്പെടുത്തല്‍. ചികിത്സയെക്കുറിച്ച് പഠിച്ചവരല്ല തിരുമ്മല്‍ നടത്തിയത്.
യു ട്യൂബ് നോക്കി കാര്യങ്ങള്‍ മനസ്സിലാക്കിയാണ് തിരുമ്മല്‍ നടത്തിയതെന്ന് ഡ്രൈവര്‍ ജെയ്‌സന്‍ പറയുന്നു.
ചികിത്സ നടത്തുന്ന സമയത്ത് എന്തെങ്കിലും പിഴവ് പറ്റുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. ഇക്കാര്യം മോന്‍സന്‍ മാവുങ്കലിനോട് പറഞ്ഞെങ്കിലും അക്കാര്യം ഗൗരവമായി എടുത്തില്ല.














































































