കരള്‍സംബന്ധ രോഗത്തെത്തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു.
ഇന്നലെ വൈകുന്നേരം അങ്കമാലി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു നാലിന് പോണേക്കര സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍.
ഡ്രമ്മറായി തുടങ്ങി പിന്നീട് ഡിജെയിലേക്കു തിരിഞ്ഞ ജിനോ പ്രശസ്ത വാദ്യകലാകാരന്‍ ശിവമണിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്. ശിവമണി കേരളത്തില്‍ പരിപാടിക്ക് എത്തുമ്ബോള്‍ ഡ്രം സെറ്റ് ഒരുക്കിയിരുന്നത് ജിനോ ആണ്.
കൊച്ചിയില്‍ മിക്ക പരിപാടിയിലും ജിനോയുടെ ഡ്രംസ് പ്രകടനമോ ഡിജെയോ പതിവാണ്. അസാമാന്യമായ കൈവേഗത ജിനോയെ ഈ രംഗത്തു ശ്രദ്ധേയനാക്കി. ഫയര്‍, വാട്ടര്‍ ഡ്രം പ്ലേയിംഗ് രീതികള്‍ കേരളത്തില്‍ പരിചയപ്പെടുത്തിയതും ജിനോയാണ്. ഭാര്യ: സിന്ധു. മക്കള്‍: ജൂലിയന്‍, ജുവാന്‍.