അയർക്കുന്നം : പഞ്ചായത്തിലെ വെള്ളം കയറിയ താഴ്ന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക് മാറ്റി പാർപ്പിച്ചു. മുഴുവൻ വീടുകളിലും വെള്ളം കയറിയ അമയന്നൂർ മഹാത്മാ ഗാന്ധി കോളനിയിലെ കുടുംബങ്ങളെ അയർക്കുന്നം ഗവ, എൽ. പി. സ്കൂളിലെയ്ക്കും , പുന്നത്തറ ഭാഗത്തെ കുടുംബങ്ങളെ സെന്റ്. ജോസഫ് എൽ.പി. സ്കൂളിലെയ്ക്കും, ആറുമാനൂർ ഭാഗത്തെയും, പുളിഞ്ചുവട് ഭാഗത്തെയും കുടുംബങ്ങളെ ആറുമാനൂർ ഗവ. യു. പി. സ്കൂളിലേയ്ക്കും മാറ്റി പാർപ്പിച്ചു. ക്യാമ്പുകളിൽ കഴിയുന്ന എല്ലാവർക്കും ഭക്ഷണം അടക്കമുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നു ക്യാമ്പുകൾ സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ റെജി എം. ഫിലിപ്പോസ് സ്ഥിരം സമിതി അധ്യക്ഷൻ ജിജി നാഗമറ്റം എന്നിവർ അറിയിച്ചു