വളഞ്ഞവട്ടം സ്റ്റെല്ലാ മേരീസ് സ്കൂളിന് സമീപം വടക്കേടത്ത് വീട്ടില്‍ മോഹനന്റെ വീടിന് പിൻവശത്തെ കോഴിക്കൂട്ടില്‍ കയറിയ കാട്ടുപൂച്ചയാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ ചുറ്റിലും വല വിരിച്ച കോഴിക്കോടിനുള്ളില്‍ കയറിപ്പറ്റിയ കാട്ടു പൂച്ച ഒരു കോഴിയെ പിടിച്ചു.
ഇതോടെ മറ്റു കോഴികള്‍ കൂട്ടത്തോടെ ബഹളം വെച്ചു. ബഹളം കേട്ട് എത്തിയ രാജൻ വിവരം സമീപവാസികളെ അറിയിച്ചു. തുടർന്ന് പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി വനം വകുപ്പിനെ വിവരമറിയിച്ചു. രാത്രി ഏഴരയോടെ റാന്നിയില്‍ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പൂച്ചയെ കൂട്ടിലാക്കി കൊണ്ടുപോയി.












































































