ശ്രേയസ്സ് അയ്യരും(പുറത്താകാതെ 128) കെ.എല്‍. രാഹുലും(102) നേടിയ സെഞ്ചുറി ബലത്തില്‍ ഇന്ത്യ അഫ്ഗാന് മുന്നില്‍ വച്ചത് 411 റണ്‍സിന്റെ ലക്ഷ്യം.
അഞ്ച് സ്പെഷ്യലിസ്റ്റ് ബോളര്‍മാര്‍ കഴിഞ്ഞാല്‍ പാര്‍ട്ട് ടൈം ബോളര്‍മാരുടെ റോളില്‍ ഇന്നലെ വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ്മ എന്നിവര്‍ പന്തെറിയാനെത്തി. 48-ാം ഓവര്‍ എറിയാനെത്തിയ രോഹിത് ശര്‍മ്മയുടെ അഞ്ചാം പന്തിലാണ് നെതര്‍ലന്‍ഡ്സിന്റെ അവസാന വിക്കറ്റ് വീണത്. ഡച്ച് സ്കോര്‍ 200 കടത്തിയ ശേഷം തകര്‍പ്പന്‍ സിക്സറുകളുമായി സ്കോര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന തേജ നിദമാനുരുവിനെ(54) റോഹിത് ഷമിയുടെ കൈകളിലെത്തിച്ചു. കോഹ്ലിയും ഒരു വിക്കറ്റ് നേടി. ബുറ, സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി
ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തിരുമാനിക്കുകയായിരുന്നു. രോഹിത് ശര്‍മ്മ(61)യും ഗില്ലും(51) ചേര്‍ന്ന് നല്കിയ അത്യുഗ്രന്‍ തുടക്കം വിരാട് കോഹ്ലി(51)യും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് ഏറ്റെടുത്തു. കോഹ്ലിക്ക് ശേഷം ക്രീസിലെത്തിയ രാഹുല്‍ വളരെ പെട്ടെന്ന് താളംകണ്ടെത്തി സെഞ്ച്വറി നേടി