സംസ്ഥാന സർക്കാർ പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്. എബിവിപിയുടെ സമര പോരാട്ടത്തിൻ്റെ വിജയമാണ് ഈ തീരുമാനം.
മാസങ്ങൾക്ക് മുൻപ് സംഘടനയുടെ പ്രതിനിധി സംഘം മന്ത്രി ശിവൻ കുട്ടിയെ നേരിൽ കാണുകയും പദ്ധതിയിൽ ഒപ്പുവെയ്ക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. അനുഭാവ പൂർവ്വമായ സമീപനമാണ് അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. എന്നാൽ ഈ അധ്യയന വർഷം ആരംഭിച്ചിട്ടും പദ്ധതിയിൽ ഒപ്പു വയ്ക്കാത്തതിനെ തുടർന്ന് സംഘടന സമരവുമായി മുന്നോട്ട് പോകുകയായിരുന്നു. വിദ്യാർത്ഥി സമൂഹത്തിന് പ്രയോജനപ്പെടുന്ന പദ്ധതിയെ സിപിഐ എതിർക്കുന്നത് തെറ്റാണെന്നു ഈശ്വര പ്രസാദ് പറഞ്ഞു.