വാഷിംഗ്ടൺ: യുഎസിലെ അരിസോണയിൽ തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളികൾക്കിടയിലൂടെ വീണ് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ പൗരന്മാർ മുങ്ങി മരിച്ചു. 26ന് ഉച്ചകഴിഞ്ഞ് 3.35ന് അരിസോണയിലെ കൊക്കോണിനോ കൗണ്ടിയിലെ വുഡ്സ് കാന്യോൺ തടാകത്തിലാണ് സംഭവം. നാരായണ മുദ്ദന(49), ഗോകുൽ മെഡിസെറ്റി(47), ഹരിത മുദ്ദന എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മൂന്നുപേരും അരി സോണയിലെ ചാൻഡലറിലാണ് താമസിക്കുന്നത്. വെള്ളത്തിൽ വീണ ഉടനെ ഹരിതയെ കരയിലേക്ക് വലിച്ചെത്തിച്ചെങ്കിലും സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.