ഇരട്ടകൊലപാതകവും,ആത്മഹത്യയുമാണെന്ന് പൊലീസ് സംശയിക്കുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ മൂവരെയും അവരുടെ ബാള്‍ട്ടിമോര്‍ കൗണ്ടിയിലെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യോഗേഷ് എച്ച് നാഗരാജപ്പ (37), പ്രതിബ വൈ അമര്‍നാഥ് (37), യാഷ് ഹൊന്നാല്‍ (ആറ്) എന്നിവരാണ് മരിച്ചത്. യോഗേഷും ഭാര്യയും അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എന്ജിനീയര്മാരായിജോലിചെയ്യുകയാണ്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം യോഗേഷ് ജീവനൊടുക്കിയെന്നാണ് സംശയിക്കുന്നതെന്ന് കൗണ്ടി പൊലീസ് ഉദ്യോഗസ്ഥന് ആന്റണി ഷെല്‍ട്ടണെ ഉദ്ധരിച്ച് ബാള്‍ട്ടിമോര്‍ സണ്‍ ദിനപത്രം റിപ്പോര്‍ട് ചെയ്തു. മൂന്ന്പേര്‍ക്കും വെടിയേറ്റ മുറിവ് കണ്ടെത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.