തിരു.: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം. ഇന്നു മുതല്‍ വിവിധ ദിവസങ്ങളിലാണ് നിയന്ത്രണം. ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ കാരണമാണ് വീണ്ടും നിയന്ത്രണങ്ങള്‍. ചെങ്ങന്നൂര്‍, മാവേലിക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കടയ്ക്കാവൂര്‍, വര്‍ക്കല എന്നിവിടങ്ങളിലെ ട്രാക്കുകളിലാണ് പ്രധാനമായും അറ്റകുറ്റപ്പണികള്‍ നടക്കുന്നത്.
ട്രെയിന്‍ നമ്പര്‍ 06441 എറണാകുളം ജംഗ്ഷന് – കൊല്ലം ജംഗ്ഷന് മെമു എക്സ്പ്രസ് ജൂണ്‍ 1 മുതല്‍ ജൂണ്‍ 11 വരെ കായംകുളത്തിനും കൊല്ലത്തിനുമിടയില്‍ സര്‍വീസ് നടത്തില്ല. ട്രെയിന്‍ നമ്പര്‍ 06441 എറണാകുളം ജംഗ്ഷന് – കൊല്ലം ജംഗ്ഷന് മെമു എക്സ്പ്രസ് ജൂണ്‍ 13, 16, 17, 18, 20, 23, 24, 25, 27, 30 തീയതികളിൽ കായംകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. ട്രെയിന്‍ നമ്പര്‍ 16605 മംഗളൂരു സെന്‍ട്രല്‍ – നാഗര്‍കോവില്‍ ജംഗ്ഷന് ഏറനാട് എക്സ്പ്രസ് ജൂണ്‍ 21, 23, 24, 26 തീയതികളില്‍ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. ട്രെയിന്‍ നമ്പര്‍ 16606 നാഗര്‍കോവില്‍ ജംഗ്ഷന് – മംഗലാപുരം സെന്‍ട്രല്‍ ഏറനാട് എക്സ്പ്രസ് ജൂണ്‍ 22, 24, 25, 27 തീയതികളില്‍ കൊല്ലം ജങ്ഷനില്‍ നിന്നായിരിക്കും ട്രെയിന്‍ പുറപ്പെടുക. ട്രെയിന്‍ നമ്പര്‍ 16649 മംഗളൂരു സെന്‍ട്രല്‍ – നാഗര്‍കോവില്‍ ജംഗ്ഷന് പരശുറാം എക്സ്പ്രസ് ജൂണ്‍ 21, 23, 24, 26 തീയതികളില്‍ തിരുവനന്തപുരം വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. ട്രെയിന്‍ നമ്പര്‍ 16650 നാഗര്‍കോവില്‍ ജംഗ്ഷന് – മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്സ്പ്രസ് ജൂണ്‍ 22, 24, 25, 27 തീയതികളില്‍ തിരുവനന്തപുരത്ത് നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക.
ജൂണ്‍ 21, 23, 24, 26 തീയതികളില്‍ പുനലൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16730 പുനലൂര്‍ – മധുര ജംഗ്ഷന് എക്സ്പ്രസ് നാഗര്‍കോവില്‍ ജംഗ്ഷന് ബൈപാസ് വഴി തിരിച്ചുവിടും. 22.40ന് നാഗര്‍കോവില്‍ ടൗണ്‍ സ്റ്റേഷനില്‍ അധിക സ്റ്റോപ്പുണ്ടാകും. മധുരയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16729 മധുര ജംഗ്ഷന് – പുനലൂര്‍ എക്സ്പ്രസ് ജൂണ്‍ 21, 23, 24, 26 തീയതികളില്‍ നാഗര്‍കോവില്‍ ജംങ്ഷന് ബൈപാസ് വഴി തിരിച്ചുവിടും. നാഗര്‍കോവില്‍ ടൗണ്‍ സ്റ്റേഷനില്‍ 04.35 ന് അധിക സ്റ്റോപ്പുണ്ടാകും.