3 ഗഡുക്കളായി 6000 രൂപ ലഭിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. എന്നാൽ ബാങ്ക് അക്കൗണ്ട്ആധാറുമായിബന്ധിപ്പിച്ചവർക്ക് മാത്രമേ ഈ തുക ലഭിക്കൂ. കേരളത്തിൽ ഇത്തരത്തിൽ പണം ലഭിക്കാത്ത 2.40 ലക്ഷം കർഷകർ നിലവിലുണ്ട്. തപാൽ വകുപ്പിനാണ് പ്രസ്തുത വിഷയത്തിൽ കർഷകരെ സഹായിക്കാനുള്ള ചുമതല ലഭിച്ചിരിക്കുന്നത്. ഈ മാസം 30 ന് മുൻപ് അവശ്യ രേഖകളുമായി തപാൽ വകുപ്പിനെ സമീപിക്കുന്നവർക്ക് മുടങ്ങിയ ഗഡുക്കളും ഒക്ടോബർ മുതലുള്ള തുകയും ലഭിക്കും.