കേന്ദ്ര ആരോഗ്യമന്ത്രിയുടെ കൊവിഡ് നിർദ്ദേശങ്ങൾ തള്ളി കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര. മാസ്ക് ധരിക്കുകയോ അകലം പാലിക്കുകയോ ചെയ്യാതെ ഇന്നത്തെ യാത്രയ്ക്ക് ഹരിയാനയിൽ തുടക്കമായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്ര നിർത്തിവയ്ക്കേണ്ടി വരും എന്നാണ് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്കും അശോക് ഗെലോട്ടിനും ആരോഗ്യമന്ത്രി കത്ത് അയക്കുകയും ചെയ്തു. മാസ്കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കണമെന്നും വാക്സിൻ എടുത്തവരെ മാത്രമേ യാത്രയിൽ പങ്കെടുപ്പിക്കാവൂ എന്നും അദ്ദേഹം നിർദ്ദേശിച്ചു. അല്ലാത്തപക്ഷം യാത്ര മാറ്റിവയ്ക്കണമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
