ഇന്ത്യൻ ക്രിസ്ത്യൻ കൗൺസിലിന്റെ (ICC) നേതൃത്വത്തിൽ ദളിത് ക്രിസ്ത്യൻ സമൂഹം നേരിടുന്ന അവഗണനയ്‌ക്കെതിരെ "ദളിത് ക്രിസ്ത്യൻ ലീഡേഴ്‌സ് മീറ്റ്–26" ഫെബ്രുവരി 27 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കോട്ടയം PWD ഗസ്റ്റ് ഹൗസ് ആഡിറ്റോറിയത്തിൽ നടക്കും. Rt. Rev. V. S. ഫ്രാൻസിസ് (അഭിവന്ദ്യ ഡെപ്യൂട്ടി മോഡറേറ്റർ, CSI ഈസ്റ്റ് കേരള ഡയോസിസ്) ഉദ്ഘാടനം നിർവഹിക്കും. Rt. Rev. ജോസ് ജോർജ്ജ് (CSI കൊല്ലം–കൊട്ടാരക്കര ഡയോസിസ് ബിഷപ്പ്) അദ്ധ്യക്ഷത വഹിക്കും. KCBC SC/ST/BC ചെയർമാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA, അഡ്വ. ചാണ്ടി ഉമ്മൻ MLA എന്നിവർ പങ്കെടുക്കും. വിവിധ സഭകളെ പ്രതിനിധീകരിച്ച് ബിഷപ്പ് മാത്യൂസ് മോർ സിൽവാനോസ്, Rt. Rev. കുര്യൻ പീറ്റർ, ലഫ്റ്റനന്റ് കേണൽ ജേക്കബ് ജോസഫ്, ബിഷപ്പ് Dr. ഉമ്മൻ ജോർജ്, Rt. Rev. Dr. തോമസ് മാവുങ്കൽ, Rev. അനിയൻ കെ. പോൾ, Fr. ജോസുകുട്ടി ഇടത്തിനകം, Rev. ഷാജി സി. ജോർജ്, Rev. Dr. സജി കെ. ചാക്കോ എന്നിവർ മഹനീയ സാന്നിധ്യമാകും. കേരളത്തിലെ ഏകദേശം 25 ലക്ഷം വരുന്ന ദളിത് ക്രിസ്ത്യൻ സമൂഹം സാമൂഹിക–സാമ്പത്തിക–രാഷ്ട്രീയ മേഖലകളിൽ പിന്നാക്കാവസ്ഥ നേരിടുന്ന സാഹചര്യത്തിൽ അവകാശങ്ങൾ രാഷ്ട്രീയ നേതൃത്വത്തിന്റെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. തദവസരത്തിൽ "നടത്തിയവരെ ഓർക്കുക" എന്ന പരിപാടിയുടെ രണ്ടാം എഡിഷനും നടക്കും.
സ്നേഹാദരവോടെ
സണ്ണി കാഞ്ഞിരം
9447178106
Rev. സാംകുട്ടി കെ. പോൾ
ജില്ലാ പ്രസിഡന്റ്
9447567424














































































