കണ്ണൂര്‍:കെ എസ് യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.അഞ്ചരക്കണ്ടിയില്‍ വെച്ചാണ് റോഡരികില്‍ കാത്തു നിന്ന പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനു നേരെകരിങ്കൊടി വീശി കാണിച്ചത്.
എസ് യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡിന് ഇരു വശവും നിന്നാണ് കരിങ്കൊടി വീശി കാണിച്ചത്.അഞ്ചരക്കണ്ടിയില്‍ നടന്ന പ്രതിഷേധത്തിന്കെ.എസ്.യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഫര്ഹാന് മുണ്ടേരി, കെ.എസ്.യു മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണന് പാളാട്, റിജിന്‍ രാജ്, അശ്വിന് മതുക്കോത്ത് എന്നിവരും യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കരിങ്കൊടി പ്രതിഷേധത്തിന് നേതൃത്വം നല്കി.
ഇന്നലെ രാത്രി കാസര്‍കോട് സി.പി.എം സ് സ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നയിക്കുന്ന ജനമുന്നേറ്റ പ്രതിരോധ ജാഥ ഉദ്ഘാടനം ചെയ്തതിനു ശേഷം പിണറായിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നമുഖ്യമന്ത്രിക്ക് നേരെ പരിയാരത്തും തളിപ്പറമ്ബിലും മൂന്നിടങ്ങളിലായി കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.