മോസ്കോ-ഗോവ ചാർട്ടേഡ് വിമാനത്തിൽ ബോംബ് ഭീഷണി ഉണ്ടായതിനെ തുടർന്ന് പരിശോധന തുടരുന്നു. വിമാനം ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. യാത്ര പുറപ്പെട്ട ശേഷം എയർ ട്രാഫിക് കൺട്രോളിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ വിമാനം ജാം നഗർ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കി വിശദമായ പരിശോധനയാണ് നടത്തുന്നത്. 236 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പോലീസ്, ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ്, പ്രാദേശിക ഭരണസംവിധാനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ പരിശോധനയാണ് നടന്നതെന്ന് രാജ്കോട്ട് ഐജി അശോക് കുമാർ യാദവ് പറഞ്ഞു.
