ഇതേവരെ 75,7300 പിഴ ഈടാക്കി, 263 വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി.108 ഡ്രൈവര്‍മാരുടെ ലൈസൻസ് റദ്ദ് ചെയ്തു.19 കെ. എസ് ആർ ടി സി ബസ്സുകൾക്ക് എതിരെ ഇക്കഴിഞ്ഞ ദിവസം നടപടിയെടുത്തു.
നിരത്തിലിറക്കാൻ യോഗ്യതയില്ലാത്ത
7 വാഹനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി.നിയമലംഘനം കർശനമാക്കി പുതിയ ഗതാഗത സംസ്കാരം ഉണ്ടാക്കും.8 ലക്ഷത്തി മുപ്പത്തി അയ്യായിരം വാഹനങ്ങളിലാണ് വെഹിക്കിൾ ട്രാക്കിംഗ് മെഷീന് ഘടിപ്പിക്കേണ്ടത്, എന്നാല്‍ 2 ലക്ഷത്തിനടുത്ത് വാഹനങ്ങളിലേ ഇത് ഘടിപ്പിച്ചിട്ടുള്ളൂ.
വടക്കഞ്ചേരി അപകടം; കെ എസ് ആർ ടി സി പെട്ടെന്ന് ബ്രേക്കിട്ടു എന്ന കാര്യം അപ്രസക്തം.ഇതേക്കുറിച്ച്പരിശോധനയുടെ ആവശ്യമില്ല രാത്രി 10 മണി കഴിഞ്ഞ് കെ എസ് ആര് ടി സി ബസ് എവിടെ വേണമെങ്കിലും നിർത്താം.
അക്കാര്യത്തെക്കുറിച്ച് കൂടി ബോധ്യമുള്ളവനാകണം പുറകിലെ വാഹനമോടിക്കുന്നവന്.കളർകോഡ് പാലിക്കാൻ സമയം ലഭിച്ചില്ലെന്ന ബസുടമകളുടെ വാദം അംഗീകരിക്കാനാകില്ലെന്ന് കമ്മീഷണര്‍ പറഞ്ഞു.കഴിഞ്ഞ ജൂൺ മാസം നൽകിയ നിർദേശമാണ്, പലരും പിഴയടച്ച് വീണ്ടും നിയമ ലംഘനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.