മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററിലും നടത്തുന്ന വിവിധ എം.എ., എം.എസ് സി., എം.റ്റി.റ്റി.എം., എൽ.എൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്പോർട്സ്, എം.എഡ്., എം.ടെക്, ബി.ബി.എ. എൽ.എൽ.ബി. എന്നീ പ്രോഗ്രാമുകളിലേക്ക് 2021-22 അക്കാദമിക വർഷ പ്രവേശനത്തിനായി ഓഗസ്റ്റ് 12, 13 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്യാറ്റ് പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.