സുരഭി എസ്സ് നായര്‍
രാജ്യം സംരക്ഷിക്കുന്നതിനായി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുന്ന കുറേ സഹോദരങ്ങള്‍ അവരാണ് ഹീറോസ്. രാജ്യം ചിന്നിച്ചിതറാതിരിക്കാന്‍ സ്വയം ചിന്നിച്ചിതറുകയാണവര്‍. കോടിക്കണക്കിന് മക്കള്‍ ഇവിടെ സ്വസ്തമായി കിടന്നുറങ്ങുമ്പോള്‍ ഊണും ഉറക്കവും വെടിഞ്ഞ് വെയിലും മഞ്ഞും സഹിച്ച് കാവലിരിക്കുന്നവര്‍. സ്വന്തം രാജ്യത്തിനും സഹോദരങ്ങള്‍ക്കും വേണ്ടി ജീവന്‍ ത്യജിക്കുന്നവര്‍. യുദ്ധത്തില്‍ വീരചരമമടഞ്ഞതിനേക്കാള്‍ ജവാന്മാര്‍ ഭീകരാക്രമണങ്ങളിലൂടെ നമുക്ക് നഷ്ടമാകുന്നു. ഇന്ത്യയുടെ സൈനിക ശക്തി മനസ്സിലാക്കിയ ശത്രുക്കള്‍ ഒരിക്കലും നേര്‍ക്കുനേര്‍ പോരാടാന്‍ തയ്യാറാകില്ല കാരണം അവര്‍ക്കറിയാം തോറ്റ് തുന്നംപാടുമെന്ന്. അതിനാലാണ് ശത്രുക്കള്‍ ഒളിപ്പോര് നടത്തുന്നത്. ഇരുളില്‍ മറഞ്ഞിരുന്ന് മാത്രമേ അവര്‍ക്കു പോരാടാന്‍ സാധിക്കുകയുള്ളൂ ഒരിക്കലും നേര്‍ക്കുനേര്‍ നിന്ന് പോരാടാനുള്ള ചങ്കുറപ്പ് പോരാ.
എന്നാല്‍ രാജ്യത്തിനകത്തു തന്നെയാണ് ഏറ്റവും കൂടുതല്‍ ശത്രുക്കള്‍ ഉള്ളത്. ഇന്ത്യയില്‍ നിന്ന് കൊണ്ട് ഇന്ത്യക്കാരെ ഒറ്റുകൊടുക്കുന്നു. ഇവിടെ ജാതി പറഞ്ഞ് ആരെയും കുറ്റപ്പെടുത്തണ്ട ആവശ്യമില്ല. പൊതുവില്‍ പറയാറുണ്ട് എല്ലാ മുസ്ലീംഗളും തീവ്രവാദികളാണെന്ന് എന്നാല്‍ അത് തെറ്റായ തോന്നലാണ്. എല്ലാ മതവിഭാഗങ്ങളിലുള്ളവരും തീവ്രവാദത്തിലേയ്ക്ക് അനുഭാവം കാട്ടിപ്പോകന്നു. അവര്‍ക്ക് ലഭിക്കുന്ന അധികമായ തുക, സുഖസൗകര്യങ്ങള്‍ എന്നിവ ഇതിലേയ്ക്ക് അനുഭാവം കാട്ടാന്‍ കാരണങ്ങളാകുന്നു. ജനാധിപത്യത്തില്‍ ഊന്നിയുള്ള പ്രതിരോധനയമാണ് ഏറ്റവും ജീര്‍ണ്ണത. ഇത്തരം ഭീകരാക്രമണങ്ങളൊക്കെ രാഷ്ട്രീയ ആയുധമാക്കുകയാണ്. ശക്തമായി പ്രതിരോധിക്കാന്‍ നമുക്ക് കഴിയാതെ പോകുന്നത്.

കാശ്മീരില്‍ പല കാലങ്ങളിലായി ധാരാളം ഭീകരാക്രമണങ്ങളാണ് നടന്നിട്ടുള്ളത്, ഇതില്‍ എത്രയോ ജവാന്മാര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ആദ്യമൊക്കെ എല്ലാവരും ദുഃഖിക്കുകയും അപലപിക്കുകയും ചെയ്യും പിന്നെ എല്ലാം മറക്കും. ഓര്‍മ്മകളില്‍ പോലും ആ വീരപുത്രന്മാര്‍ കാണില്ല. ഫെബ്രുവരി 14ന് കാശ്മീരില്‍ അവന്തിപ്പോറയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 44 വീരജവാന്മാരാണ് കൊല്ലപ്പെട്ടത്. 2500ഓളം സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിലേയ്ക്ക് 350 കിലോ ആര്‍ഡിഎക്‌സ് ഘടിപ്പിച്ച എസ്യുവി ഇടിച്ചുകയറുകയായിരുന്നു. പുല്‍വാമ സ്വദേശിയായ ആദിര്‍ ദര്‍ എന്ന 20കാരനാണ് ആക്രമണം നടത്തിയത്. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തു. 12 സംസ്ഥാനങ്ങളിലായി പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ, രാഷ്ട്രീയത്തിന്റെയും, സമുദായത്തിന്റെയും സമ്പത്തിന്റെയും ഭേദങ്ങളെന്നുമില്ലാതെ ഒത്തു ചേര്‍ന്ന ആയിരങ്ങളുടെ സാന്നിധ്യത്തിലാണ് 40 സിആര്‍എഫ് ജവാന്മാരെ രാജ്യം യാത്രയാക്കിയത്. 1971ല്‍ ഇന്ത്യയുമായി ഏറ്റുമുട്ടാന്‍ വന്ന പാക്കിസ്ഥാനു വന്‍ നഷ്ടമാണുണ്ടായത് അന്ന് പാക്കിസ്ഥാനു നഷ്ടപ്പെട്ടത് ആ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗമായ ബംഗ്ലാദേശാണ്. അന്ന് പാക്കിസ്ഥാനെ സഹായിക്കാന്‍ എത്തിയ അമേരിക്കയ്ക്ക് ശക്തമായ താക്കീതും നല്‍കി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി.
2008ല്‍ ഇന്ത്യയ്ക്കകത്തു നടന്ന ഭീകരാക്രമണത്തില്‍ 166 പേര്‍ മരണപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. 2016ല്‍ നടന്ന ഉറി ആക്രമണത്തില്‍ 19 ജവാന്മാരെയാണ് നമുക്ക് നഷ്ടമായത്. ജെയ്‌ഷെ മുഹമ്മദിന്റെ ആസൂത്രണത്തിലാണ് ഉറിയില്‍ ആക്രമണം നടത്തിയത്. 2016ലെ പതാന്‍കോട്ട് ആക്രമണത്തില്‍ 2 സെക്യൂരിറ്റ് ഫോര്‍സ് ഉദ്യോഗസ്ഥരാണ് മരണപ്പെട്ടത്. 2016 ലെ ബാരാമുള്ള ആക്രമണത്തില്‍ 3 സൈനികരാണ് മരണപ്പെട്ടത്. 1970 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ 9,982 ആക്രമണങ്ങളിലായി 18,842 പേര്‍ മരണപ്പെടുകയും 28,814 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. ഇത്തരത്തില്‍ വിവിധ ആക്രമണങ്ങളിലായി ധാരാളം ജവാന്മാരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ഭീകരാക്രമണത്തിനുശേഷം നമുക്ക് കാണാന്‍ സാധിച്ചു പാക്കിസ്ഥാനോടൊള്ള ചില ഇന്ത്യക്കാരുടെ കൂറ്. ഇന്ത്യന്‍ സൈന്യം ദുഷ്ടന്മാരാണെന്നും, സ്ത്രീ പീഢകരാണെന്നും, സൈനികര്‍ ശമ്പളം വാങ്ങിയല്ലേ ജോലി ചെയ്യുന്നത് അല്ലാതെ വെറുതെയല്ലാല്ലോ എന്നൊക്കെ സൈനികരെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.എന്നാല്‍ പ്രളയം വന്നാലും, ഭൂകമ്പം ഉണ്ടായാലും, പാലം തകര്‍ന്നാലു, യുദ്ധം ഉണ്ടായാലും ഇന്ത്യന്‍ സൈന്യം വേണം, ആ സമയത്ത് അവര്‍ ദൈവ തുല്യരും വീരന്മാരുമാണ്. എന്നാല്‍ കാര്യം കഴിഞ്ഞാല്‍ പെണ്ണുപിടുത്തക്കാരനും ദുഷ്ടന്മാരുമാണ്.
1980ന് ശേഷം രാജ്യത്ത് സൈനികര്‍ക്ക് നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് പുല്‍വാമയിലുണ്ടായത്. സുരക്ഷാ വീഴ്ച തന്നെയാണ് ഇത്രയും വലിയ ദുരന്തം ഉണ്ടാകാന്‍ കാരണം. നാടുകാക്കുന്ന ജവാന്മാരെ കാക്കേണ്ടത് നമ്മുടെ കടമയാണ്. 500ല്‍ കൂടുതല്‍ സൈനികരെ ഒരുമിച്ച് കൊണ്ടുപോകരുതെന്ന നിയമം തെറ്റിച്ച് 2500 പേരെയാണ് കൊണ്ടുപോയത്. വാഹനങ്ങള്‍ തമ്മില്‍ പാലിക്കേണ്ട മിനിമം അകലം പാലിച്ചിട്ടില്ല. സൈനികവ്യൂഹം പോകുന്ന പാതയില്‍ വേണ്ട സുരക്ഷ ഉറപ്പാക്കിയില്ല. ആക്രമണത്തിന് മുന്നായി ആക്രമണം ഉണ്ടാകുമെന്ന സന്ദേശം ലഭിച്ചിരുന്നെങ്കിലും വേണ്ടത്ര പ്രധാന്യം കൊടുത്തിട്ടില്ല. ഇത്തരം നിരവധി സുരക്ഷാവിഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. എന്തിരുന്നാലും വീര ചരമമടഞ്ഞ ജവാന്മാര്‍ക്ക് വേണ്ടത്ര പരിഗണനയോ അംഗീകാരങ്ങളോ ലഭിക്കുകയില്ലെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്.
ചില തെറ്റായ ധാരണകള്‍ പലരിലും നിലനില്‍ക്കുന്നു. ആര്‍മിയും സിആര്‍പിഎഫും ഒന്നാണെന്നാണ് കരുതിയിരിക്കുന്നത്. എന്നാല്‍ രണ്ടിന്റെയും ഡ്യൂട്ടി സ്വഭാവം സൈനിക ശക്തി, സാമ്പത്തിക ആനുകൂല്യം, നിയന്ത്രണ വിഭാഗം, യൂണിഫോം തുടങ്ങി ഉപ്പ്‌തൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാത്തിലും വ്യത്യാസമുണ്ട്. ആര്‍മി കശ്മീരിലെ LOC യിലെ കുറച്ചു ഭാഗം ഒഴികെ ബാക്കി മുഴുവന്‍ സ്വന്തം ക്യാമ്പില്‍ ഡ്യൂട്ടി ചെയ്യുന്ന ഒരു വിഭാഗമാണ്, ട്രെയിനിങ് ആണ് മുഖ്യ ജോലി, ആപത്ത് ഘട്ടങ്ങളില്‍ മാത്രം മറ്റു ഡ്യൂട്ടി ചെയ്യുന്നു, അല്ലെങ്കില്‍ യുദ്ധം വരുമ്പോള്‍. 1999 നു ശേഷം ഇതുവരെ ഇന്ത്യയില്‍ യുദ്ധം നടന്നിട്ടില്ല എന്നും ഓര്‍ക്കുക.
CRPF എന്നാല്‍ 365 ദിവസവും ഡ്യൂട്ടി ചെയ്യുന്ന വിഭാഗം, ആന്തരിക സുരക്ഷ ആണ് പ്രധാന ജോലി.ഇലക്ഷന്‍ സമയത്തു, നക്‌സല്‍ ഓപ്പറേഷന്‍, ആഭ്യന്തര കലാപം, മത ലഹള,
രാഷ്ട്രീയ പ്രശ്‌നങ്ങള്‍, തുടങ്ങി വെള്ളപ്പൊക്കം സുനാമി, ഭൂകമ്പം
, ഉരുള്‍
പൊട്ടല്‍, അങ്ങനെ എന്തൊക്കെ ജോലിയ്ക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും
ആള്‍ ബലം ആവശ്യമാണോ അതെല്ലാം ചെയ്യേണ്ടി വരുന്നു. അതിര്‍ത്തി സംരക്ഷണം
ഒഴികെ. അതിര്‍ത്തിയില്‍ :- BSF (മെയിന്‍ റോള്‍), ആര്‍മി (LoC മാത്രം), ITBP, SSB എന്നിവര്‍
ഇങ്ങനെയുള്ള CRPF നാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ആള്‍ നഷ്ടം സംഭവിയ്ക്കുന്നത്, നക്‌സല്‍ പ്രഭാവ പ്രദേശങ്ങളില്‍ CRPF ജവാന്മാര്‍ ബലിയാടാവുന്നതിനു കൈയ്യും കണക്കുമില്ല. പക്ഷേ നമ്മള്‍ അറിയുന്നില്ല എന്നു മാത്രം.ഡ്യൂട്ടിയില്‍ മാത്രമല്ല സര്‍ക്കാരിന്റെ സൗകര്യങ്ങളും ഒരുപാട് വ്യത്യാസം ആര്‍മിയും CRPF ഉം തമ്മിലുണ്ട്. അവധി :- ആര്‍മി= 90 ദിവസം, CRPF = 75. അവധിയ്ക്ക് പോകാനുള്ള ഫ്രീ ടിക്കറ്റ് , ആര്‍മി ഓരോ വര്‍ഷവും 4(6?) എണ്ണം , കൂടാതെ കൂടുതല്‍ ലീവിന് ഓരോ യാത്രയുടെയും പകുതി. CRPF = വര്‍ഷത്തില്‍ 3 എണ്ണം മാത്രം. കൂടാതെ ആര്‍മിയ്ക്കു മിലിട്ടറി കമ്പാര്‍ട്ടു മെന്റ് ട്രെയിനും, റയില്‍വേ സ്റ്റേഷനില്‍ കാത്തിരിയ്‌ക്കേണ്ടി വന്നാല്‍ MCO യും. CRPF നു സാധാരണ പൗരനെ പോലെ തന്നെ എല്ലാം.
കാന്റീന്‍ സര്‍വീസ് :- ആര്‍മിയ്ക്കു മാസത്തില്‍ 4 കുപ്പി മദ്യം, പിന്നെ ഗ്രോസറി സാധനങ്ങള്‍ക്ക് പൂര്‍ണ്ണമായും നികുതി ഇല്ല. CRPF നും പൂര്‍ണ്ണമായും മദ്യം ലഭിയ്ക്കില്ല, അഥവാ കിട്ടിയാലും എണ്ണത്തില്‍ കുറവും, വില കൂടുതലും. ഗ്രോസറി സാധനങ്ങള്‍ക്ക് GST ബാധകം. യൂണിഫോം:- ആര്‍മിയ്ക്കു കിട്ടുന്നത് ഏറ്റവും മികച്ചത് ആണെങ്കില്‍ അതുപോലെ മികച്ചത് CRPF നു വേണേല്‍ അധികം പണം നല്‍കി പുറത്തെ കടയില്‍ നിന്നും വാങ്ങണം.
ശമ്പളം :- ആര്‍മി ജവാന്‍ 10 വര്‍ഷം ജോലി ചെയ്യുമ്ബോള്‍ കിട്ടുന്ന മൊത്തം ശമ്പളം CRPF കാരന്‍ ജോലി ചെയ്തു നേടണമെങ്കില്‍ 16 വര്‍ഷമെങ്കിലുമെടുക്കും. മാത്രമല്ല ആര്‍മിയ്ക്കു ലഭിയ്ക്കുന്ന എസ്ട്രാ ഡ്യൂട്ടിക്ക്(കേരളത്തിലെ വെള്ളപ്പൊക്ക ഡ്യൂട്ടി പോലെ) കൂടുതല്‍ ശമ്പളം നല്‍കുന്നു.
One Rank One Pension (OROP) ഒരിയ്ക്കലും CRPF നെ പോലുള്ള പാരാ മിലിട്ടറിക്കാര്‍ക്കു അനുവദിച്ചിട്ടില്ല, മാത്രമല്ല ഒരു ആര്‍മി ജവാനും ഒരു CRPF ജവാനും പെന്‍ഷന്‍ പറ്റുമ്പോള്‍ അവരുടെ പെന്ഷനില്‍ 3000 മുതല്‍ 5000 രൂപയുടെ വരെ വ്യത്യസമുണ്ട്, ആര്‍മി ജവാന്‍ പെന്‍ഷന്‍ ആയാല്‍ Ex-Service പദവി ലഭിയ്ക്കുകയും വിദ്യാഭ്യാസം അനുസരിച്ചു സ്റ്റേറ്റ് സര്‍ക്കാരില്‍ വീണ്ടും ജോലി ലഭിയ്ക്കും. എന്നാല്‍ CRPF ജവാന്‍ പെന്‍ഷന്‍ ആയാല്‍ അവന്റെ കായിക-ശാരീരിക ക്ഷമത അനുസരിച്ചു സെക്യൂരിറ്റി ആയി ജോലി ചെയ്യേണ്ടി വരും
പ്രൊമോഷന്‍ :- ആര്‍മി 6 വര്‍ഷം കൊണ്ട് ഒരു ജവാന്‍ പ്രമോഷന്‍ നേടുമെങ്കില്‍ CRPF യില്‍ 18 വര്‍ഷത്തോളം എടുക്കും, പക്ഷേ എന്നിട്ടും ഡ്യൂട്ടി പഴയതു തന്നെ. കൂടാതെ ആയുധങ്ങള്‍, വാഹന സൗകര്യം, മറ്റു എല്ലാവിധ സൗകര്യങ്ങളും ആര്‍മിയ്ക്കു കിട്ടുന്നതിന്റെ പകുതി പോലും CRPF നു ലഭിയ്ക്കുന്നില്ല.
ഇതൊക്കെ സഹിച്ചു ഡ്യൂട്ടി ചെയ്തു മരണം സംഭവിച്ചാലോ?
ആര്‍മി ജവാനെ പോലെ CRPF കാരന്'രക്തസാക്ഷി'പദവി ലഭിയ്ക്കില്ല,
സര്‍ക്കാരില്‍ നിന്നും ലഭിയ്ക്കുന്ന ഏതാനും ലക്ഷങ്ങള്‍ ഒഴികെ വേറെ
ഒന്നുമില്ല, എന്നാല്‍ ആര്‍മി ജവാന് ഭാര്യയ്ക്ക് ജോലി, പെട്രോള്‍ പമ്പ്,
വീട്ടിലെ നികുതി ഒഴിവ് അങ്ങനെ എന്തെല്ലാം. ആര്‍മി ജവാന് പലതരം ബഹുമതികളും ലഭിയ്ക്കുമെങ്കിലും CRPF ജവാന് വെറും ഡ്യൂട്ടി മാത്രം മിച്ചം. എങ്കിലും നമ്മള്‍
സല്യൂട്ട് ചെയ്യുന്ന ആര്‍മി അല്ല നമ്മുടെ CRPF ജവാന്മാര്‍ എന്നു നാം
അറിഞ്ഞിരിയ്ക്കണം.
ഇങ്ങനെയൊക്കെ ആയാലും ഈ വീരജവാന്‍ന്മാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ തയ്യാറാകുന്നില്ല.എന്നാല്‍ ഇവര്‍ക്ക് എല്ലാത്തരത്തിലുള്ള ആനൂകൂല്യങ്ങളും നല്‍കുകയാണ് വേണ്ടത്. ഇനിയൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് വേണ്ടിവന്നാല്‍ അത് ഇന്ത്യയ്ക്കകത്താണ് വേണ്ടത്. ഇന്ത്യയിലെ എല്ലാ സുഖങ്ങളും അനുഭവിച്ച് തരംകിട്ടുമ്പോള്‍ ഇന്ത്യക്കാര്‍ക്കെതിരെ തിരിയുന്നവരെ വേണം അദ്യം തിരഞ്ഞുപിടിച്ച് ഇല്ലാതാക്കാന്‍. ഭീകരാക്രമണം ഉണ്ടായപ്പോള്‍ അത് ആഘോഷമാക്കിയവര്‍ ഇങ്ങ് കേരളത്തില്‍വരെയുണ്ട്. ഭീകരര്‍ക്ക് താമസ സൗകര്യം നല്‍കുകയും, അവര്‍ക്ക് എല്ലാവിധത്തിലുള്ള സജ്ജീകരണങ്ങളും നല്‍കിക്കൊടുക്കുന്ന ധാരാളം ആളുകള്‍ രാജ്യത്തിനകത്തുതന്നെയുണ്ട്.
സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കുന്ന കാപാലികന്മാര്‍ എല്ലാ സുഖസൗകര്യങ്ങളോടെയും രാജ്യത്തിനകത്ത് മാന്യതയുടെ മുഖംമൂടികള്‍ അണിഞ്ഞു ജീവിക്കുന്നു. തീവ്രവാദികളെ ന്യായികരിക്കുകയും അവര്‍ക്കായി മനുഷ്യാവകാശം പറയുകയും ചെയ്ത് രാജ്യത്തിനകത്ത് സുഖലോലുപതയില്‍ ജീവിക്കുന്നു. ഇത്തരക്കാരെ ചുട്ടുകൊല്ലുകയാണ് വേണ്ടത്. വെയിലും മഴയും മഞ്ഞുമേറ്റ് കാവല്‍ നില്‍ക്കുന്ന വീര പുത്രന്മാരെ അക്ഷേപിക്കുകയും അവഹോളിക്കുകയും ചെയ്യുന്ന ഇവര്‍ തീവ്രവാദികള്‍ക്കായി ഘോരഘോരം പ്രസംഗിക്കുന്നു. എത്ര മാധ്യമങ്ങള്‍ ഇതിനെ ചോദ്യം ചെയ്യാന്‍ തല്ലാറാകുന്നു. 2008ലെ മുംബൈ സ്‌ഫോടനത്തില്‍ ജീവനോടെ പിടിയിലായ അജ്മല്‍ കസബിനായി വാദിച്ചവര്‍ ഈ ഇന്ത്യയില്‍ത്തന്നെയുണ്ട്. അവിടെ മനുഷ്യത്വവും മനുഷ്യാവകാശവും പ്രസംഗിച്ച് നിരവധിപ്പേര്‍ രംഗത്തെത്തി, പ്രതിക്ഷേധങ്ങള്‍ നടത്തി. ഇവരെ രാജ്യദ്രോഹികളായി മുദ്രകുത്തി വധിക്കുകയാണ് വേണ്ടത്. പുല്‍വാമയില്‍ ഇത്തരമൊരു ആക്രമണം നടത്തിയതിനു പിന്നില്‍ എല്ലാ സഹായവും ചെയ്തുകൊടുത്തത് ഇന്ത്യയ്ക്കുള്ളിലുള്ളവര്‍ത്തന്നെയാണ്.
നന്മളുതന്നെയാണ് നന്മുടെ രാജ്യത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. ഈ അവസരത്തെ രാഷ്ട്രീയ മുതലെടുപ്പിനായി, തിരഞ്ഞെടുപ്പിലേയ്ക്കുള്ള ആയുധമാക്കുകമാത്രമാണ് ചെയ്യുക. എന്തുകൊണ്ടാണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചടിക്കാത്തത്? തിരിച്ചടിക്കാന്‍ സൈന്യം തയ്യാറായിട്ടും എന്തുകൊണ്ട് അതിന് തയ്യാറാകുന്നില്ല? ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഓരോ രാജ്യസ്‌നേഹിയുടെയും മനസ്സില്‍ ഉയര്‍ന്നു വരുന്നു. കാത്തിരിക്കുന്നത് ഓരോ രാജ്യദ്രോഹിയുടെയും അന്ത്യകാണാനാണ്. രാജ്യത്തെ സ്‌നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും കാത്തിരിക്കുന്നു നമ്മുടെ എതിരാളികളെ കൊന്നൊടുക്കുന്നത് കാണാന്‍. എങ്കില്‍ മാത്രമേ ഓരോ ഇന്ത്യക്കാരന്റെയും മനസ്സിലെ പക കെട്ടടങ്ങൂ....രാജ്യത്തിനായി ജീവന്‍ വെടിഞ്ഞാ എല്ലാ ധീരജവാന്മാര്‍ക്കും എല്ലാ സിആര്‍പിഎഫ്, ബിഎസ്എഫ്, മറ്റ് സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കും ഒരായിരം പ്രണാമം. മറക്കില്ല ഒരിക്കലും, മറക്കാനാകില്ല ഒരിക്കലും സഹോദരങ്ങളെ...