സുരഭി ലക്ഷമി നായര്‍
പലപ്പോഴും നാം ഓര്‍ക്കാറുണ്ട് പറക്കാന്‍ ഒരു ചിറകുണ്ടായിരുന്നെങ്കില്‍ എന്ന്. സ്വപ്നങ്ങളിലേക്ക് പരന്നുയരുന്നതിനെക്കുറിച്ചാണ് നാം ചിന്തിക്കാറ്. ഉയരങ്ങളിലേക്ക് പറന്നു കയറുക എന്നത് കഠിനമായ കാര്യമാണ്. എന്നാല്‍ ഇനി ചിറക് ഉയരത്തിലേക്ക് പരക്കാനാല്ല പകരം മരുകരയിലേക്ക് എത്തിച്ചേരാനാണ്. സംശയിക്കണ്ട ഒരു ഗ്രാമത്തിലെ പച്ചയായ മനുഷ്യജീവിതത്തെക്കുറിച്ചാണ് പറയുന്നത്.
കോട്ടയത്തുനിന്നും ഏകദേശം 12 കിലോമീറ്റര്‍ അകലെയാണ് ചെങ്ങളം എന്ന സ്ഥലം. ധാരാളം പാടങ്ങളും തോടുകളുമൊക്കെയുള്ള മനോഹരമായ ഗ്രാമം അവിടെ സാധാരണക്കാരാണ് കൂടുതലായി താമസിക്കുന്നത്.
ആ ഗ്രാമത്തിലെ ഒരു കുടുംബം നേരിടുന്ന ബുദ്ധിമുട്ടനെക്കുറിച്ച് പുറം ലോകത്തെ അറിയിച്ച് അധികാരികളുടെ കണ്ണിപ്പെടുത്തുക എന്ന ഉദ്ദേശം കൂടി ഉണ്ട് ഇവിടെ. ഒരു ദ്വീപ് അതെ ശരിക്കും ഒരു ദ്വീപ് തന്നെ. നാലു വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു ദ്വീപ്. ആ ദ്വീപില്‍ ഒരു കുടുംബം. ഗ്രാമത്തിന്റെ മനോഹാരിത വിവരിക്കുമ്പോള്‍ അതൊരു ഭംഗിയായിരിക്കാം പക്ഷേ മറുകരയിലേക്ക് എത്തിപ്പെടാന്‍ ആ കുടുംബം വളരെയധികം കഷ്ടപ്പെടുന്നു. വയലിലൂടെയുള്ള ചെറിയ വരമ്പത്തുകൂടിയാണ് ആ കുടുംബം ഇപ്പോള്‍ മറുകരയിലേക്ക് സഞ്ചരിക്കുന്നത്. എന്നാല്‍ മഴക്കാലവും വെളളപ്പൊക്കവുമായാല്‍ ഈ കുടുംബത്തിന്റെ യാത്ര ദുരിതത്തിലാകും. വള്ള മുഖാന്തരമേ ഇവര്‍ക്ക് സഞ്ചരിക്കാനാവൂ.
നിലവിലെ വഴിയിലൂടെ സഞ്ചരിക്കുന്നതിനുപോലും ആ കുടുംബം എതിര്‍പ്പ് നേരിടുന്നു. പറമ്പിനോട് ചേര്‍ന്നു കിടക്കുന്ന വയലിന്റെ ഉടമസ്ഥ നടവഴി കൊടുക്കില്ലാന്ന് ഉറച്ച തീരുമാനത്തിലാണ്. പഞ്ചായത്തുമുഖാന്തരം നാട്ടുകാര്‍ ഇടപെട്ട് ചര്‍ച്ച നടത്തി എന്നാല്‍ ചര്‍ച്ച വിഫലമാകുകയാണ് ഉണ്ടായത്. ഇവരുടെ ദുരിതയാത്രകണ്ട് സമീപവാസികളും മറ്റുള്ളവരും നിയമപരമായി മുന്നോട്ട് പോകുവാനാണ് പറയുന്നത്.

നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ
ഈ കുടുംബം പണ്ടുകാലം മുതല്‍ക്കേ ഇവിടെ താമസിച്ചു വരുന്നതാണ്. പണ്ട് കാലത്ത് ഇവിടെ വഴിയും സൗകര്യങ്ങളും ഇല്ലായിരുന്നു. എല്ലാവരും വരമ്പിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടും ഇവര്‍ക്ക് മനഃപൂര്‍വ്വം വഴികൊടുക്കാത്തതാണ്. വയലിന്റ ഉടമസ്ഥ ധനമോഹിയാണ്. സമീപവാസികളുമായി ഇവര്‍ വഴക്കിലാണ്. അതും സ്ഥവുമായി ബന്ധപ്പെട്ട്. വയലിലെ ഒരു ചെറു വരമ്പിലൂടെയാണ് വസുമതിയുടെയും കുടുംബത്തിന്റെയും യാത്ര. അവര്‍ക്കൊരു വഴി ലഭിക്കണമേ എന്നതാണ് ഞങ്ങളുടെയും ആഗ്രഹം.
അമ്പത്തിയഞ്ച് വയസ്സുകാരിയായ ആ അമ്മയുടെ വാക്കുകളിലേക്ക്
അച്ഛന്‍ അപ്പൂപ്പന്‍മ്മാരു മുതലേ ഞങ്ങളിവിടെ താമസിച്ചു വരുന്നതാണ്. പണ്ട് ഇവിടെ വഴിയില്ലാരുന്നു. ഇപ്പോളത്തെ സ്ഥിതി അതല്ല. മഴക്കാലമാകുമ്പോള്‍ ചെളിയിലും വെള്ളത്തിലൂടെയും നീന്തിവേണം വഴിയിലെത്താന്‍. ആശുപത്രി കാര്യങ്ങളുമൊക്കെ വരുമ്പോള്‍ വളരെയധികം കഷ്ടപ്പാടാണ് നേരിടുന്നത്. ഞങ്ങളെ ഏതെങ്കിലും തരത്തില്‍ സഹായിക്കണമേയെന്ന് കണ്ണീരോടെ ആ അമ്മ അപേക്ഷിച്ചു.
ജീവിത യാഥാര്‍ത്ഥ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ ഇത്തരത്തില്‍ ധാരാളം ജീവിതങ്ങള്‍ നമുക്ക് കാണാം. വഴി നടക്കാനുളള അവകാശപ്പെയാണ് ഇവിടെ തടസ്സപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ഭരണഘടനയിലെ മൗലികാവകാശങ്ങളില്‍ ഒന്നാണ് വഴി നടക്കുവാനുള്ള അവകാശം അതാണ് ഇവിടെ നിക്ഷേധിച്ചിരിക്കുന്നത്. അധികാരികള്‍ ഇത് ശ്രദ്ധിച്ച് ഈ കുടുംബത്തെ സഹായിക്കണമേയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.