സുരഭി എസ്സ് നായര്‍
മലയാളത്തിന്റെ എക്കാലത്തേയും പ്രിയതാരം കൊച്ചിന്‍ ഹനീഫ ഓര്‍മയായിട്ട് ഇന്നേയ്ക്ക് ഒന്‍പത് വര്‍ഷങ്ങള്‍. ഇക്കയുടെ വേര്‍പ്പാട് മലയാള സിനിമയ്ക്ക് എന്നും നികത്താനാവാത്ത നഷ്ടമാണ്. നടനെന്നതിലുപരി നല്ലൊരു മനുഷ്യ സ്‌നേഹി കൂടിയാണ് അദ്ദേഹം. മികച്ച നടന്‍, സംവീധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തമായിരുന്നു അദ്ദേഹം. 1970 കളില്‍ വില്ലനായെത്തിയ അദ്ദേഹം മലയാളത്തിലെ മികച്ച ഹാസ്യകഥാപാത്രമായി മാറി. മലയാളത്തിലും തമിഴിലുമായി 300 ചിത്രങ്ങളില്‍ അഭിനയിച്ചു. 2001 ല്‍ സൂത്രധാരന്‍ എന്ന സിനിമയിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള കേരള ഫിലിം അവാര്‍ഡ് സ്വന്തമാക്കി.
ഹനീഫിക്കയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പ്രധാനമായും അദ്ദേഹത്തിന്റെ ചില ഹാസ്യകഥാപാത്രങ്ങളാണ് മനസ്സിലേയ്ക്ക് വരുന്നു. അതുപോലെ തന്നെ ചില വില്ലന്‍കഥാപാത്രങ്ങളേയും അത്രവേഗം മറക്കാനാകില്ല. വന്ദനം, ദുബായ്, പത്രം എന്നിങ്ങനെ ധാരാളം സിനിമകളില്‍ മികച്ച വില്ലന്‍കഥാപാത്രമായി പ്രേഷക ഹൃദയങ്ങളില്‍ ഇടം നേടി. അദ്ദേഹത്തിന്റെ വില്ലന്‍ കഥാപാത്രങ്ങളെക്കാള്‍ ഹാസ്യകഥാപാത്രങ്ങളെക്കുറിച്ചുള്ള ഓര്‍മകളാണ് എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നത്. മാന്നാര്‍ മത്തായി സ്പീക്കിംഗിലെ എല്‍ദോ സിനിമാ മോഹവുമായാണ് നടപ്പ്.

എല്‍ദോ എന്ന കഥാപാത്രത്തെ ആരും മറക്കാന്‍ സാധ്യതയില്ല. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അദ്ദേഹത്തിന്റെ കളാപാത്രങ്ങളാണ് പഞ്ചാബി ഹൗസിലെ ഗംഗാധരന്‍, ഹരികൃഷ്ണന്‍സിലെ കുഞ്ഞിക്കുട്ടന്‍, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ കൃഷ്ണകുമാര്‍, ഉദയപുരം സുല്‍ത്താനിലെ ബീരാന്‍കുട്ടി, ഈ പറക്കും തളികയിലെ വീരപ്പന്‍ കുറുപ്പ്, മഴത്തുള്ളിക്കിലുക്കത്തിലെ മാത്തുക്കുട്ടി, മീശമാധവനിലെ ത്രിവിക്രമന്‍, തിളക്കത്തിലെ ഭാസ്‌കരന്‍, പുലിവാല്‍ കല്യാണത്തിലെ ധര്‍മേന്ദ്ര, പാണ്ടിപ്പടയിലെ ഉമ്മച്ചന്‍ എന്നിവയൊക്കെ എന്ന വളരെയധികം ചിരിപ്പിച്ച കഥാപാത്രങ്ങളാണ്.
പറക്കുതളികയിലെ വീരപ്പന്‍ കുറുപ്പ് കാഴ്ചയില്‍ വളരെ ധാര്‍ഷ്ട്യക്കാരനാണെങ്കിലും ആളൊരു നല്ല മനുഷ്യനാണ്. വെള്ളമടിച്ച് ദീലിപും ഹരിശ്രീയും കുറുപ്പിന്റെ വീട്ടില്‍വെച്ചുള്ള അടിപിടി സീനില്‍ കാട്ടിക്കൂട്ടുന്ന തകൃതി കുടുകുടെ ചിരിപ്പിക്കുന്നതാണ്.
പഞ്ചാബി ഹൗസിലെ ഗംഗാധരനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ചിരിയാണ്. പഞ്ചാബികളുടെ കയ്യില്‍ നിന്ന് കടംവാങ്ങിയ പണം തിരികെ നല്‍കാനാകാതെ നട്ടം തിരിഞ്ഞ അവസ്ഥ. അപ്പോളാണ് കടലില്‍ നിന്ന് ഉണ്ണിയെ കിട്ടുന്നത്. പൊട്ടനായ ഉണ്ണിയെക്കൊണ്ട് നാടിന്റെ പേര് പറയിക്കാനുള്ള തത്രപ്പാടും, ബോട്ട് തിരിച്ചു പിടിക്കാന്‍ ചെന്നപ്പോഴുള്ള ഗുസ്തിയുമൊക്കെ മലയാളിയെ വളരെയധികം ചിരിപ്പിച്ചു.

മറ്റൊരു കഥാപാത്രമാണ് തിളക്കത്തിലെ ഭാസ്‌കരന്‍ , ഭാസ്‌കരന്‍ നാടിനെ വിറപ്പിക്കുന്ന ഗുണ്ടയാണ്. പക്ഷേ കയ്യിലിരുപ്പു മുഴുവന്‍ മണ്ടത്തരവുമാണ്. സിനിമയില്‍ ആദ്യം മുതല്‍ അവസാനംവരെ പ്രേക്ഷകരെ ഈ കഥാപാത്രം കുടുകുടെ ചിരിപ്പിക്കുകയാണ്.
മഴത്തുള്ളിക്കിലുക്കത്തിലെ മാത്തുക്കുട്ടി മണ്ടത്തരം നിറഞ്ഞ കഥാപാത്രമാണ്. മാത്തുക്കുട്ടിക്ക് സോളമനോട് അസൂയയും കുശുമ്പുമാണ് സോളമനിട്ട് പണികൊടുക്കാന്‍ ശ്രമിക്കുന്ന മാത്തുക്കുട്ടിക്ക് അവയെല്ലാം തിരിച്ചടിയാവുകയാണ്. ആ രംഗങ്ങളെല്ലാം വളരെ മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. പുലിവാല്‍ കല്യാണത്തിലെ ധര്‍മ്മേന്ദ്രയും പ്രേക്ഷകരെ വളരെയധികം ചിരിപ്പിച്ച കഥാപാത്രമാണ്, ധര്‍മ്മേന്ദ്രയുടെ ധാരാവിയും, കാറുകഴുക്കും, അസ്ഥികൂടത്തെ തിരച്ചിലുമൊക്കെ പ്രേക്ഷകരെ വളരെയധികം ചിരിപ്പിച്ച സീനുകളാണ്.
എന്നാല്‍ കണ്ണുകള്‍ നിറപ്പിച്ച അദ്ദേഹത്തിന്റെ ഒരു കഥാപാത്രമാണ് സത്യം ശിവം സുന്ദരത്തിലെ അജയന്‍. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം വളരെയധികം പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയവയാണ്. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ചെന്നൈയിലെ ശ്രീ രാമചന്ദ്ര ആശുപത്രിയില്‍ 2010 ഫെബ്രുവരി 2നാണ് അന്തരിച്ചത്.
