സിറിയയിലും തുർക്കിയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 15,000 പിന്നിട്ടതായി ഔദ്യോഗിക വൃത്തങ്ങൾ. 12,391 പേർ തുർക്കിയിലും 2,992 പേർ സിറിയയിലുമാണ് കൊല്ലപ്പെട്ടത്. ആകെ മരണസംഖ്യ 15,383 ആയി ഉയർന്നതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ദുരിതം ഗുരുതരമായി ബാധിച്ച 10 പ്രവിശ്യകളിൽ വീടില്ലാത്തവർക്ക് ഒരു വർഷത്തിനുള്ളിൽ വീട് നിർമിച്ചു നൽകുമെന്നാണ് സർക്കാർ വാഗ്ദാനം. വടക്കുപടിഞ്ഞാറൻ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ 1,730 പേർ കൊല്ലപ്പെട്ടു. രാജ്യത്ത് സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ മരിച്ചവരുടെ എണ്ണം 1,262 ആയി. 5,108 ഓളം പേർക്കാണ് പരുക്കേറ്റത്.
