ഗുജറാത്തിൽ ബിജെപി നേതാവ് ഭൂപേന്ദ്ര പട്ടേൽ ഇന്ന് തുടർച്ചയായ രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.ഉച്ചക്ക് രണ്ടിന് ഗാന്ധിനഗറിലെ ഹെലിപാഡ് ഗ്രൗണ്ടിൽ, ഗവർണർ ആചാര്യ ദേവവ്രത് അദ്ദേഹത്തിന് സത്യവാചകം ചൊല്ലി കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ അടക്കം ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും, ബിജെപി ഭരിക്കുന്ന 15 ലേറെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിനെത്തും.
