പുലിപ്പേടിയില്‍ പുറത്തിറങ്ങാൻ പോലും കഴിയാതെ ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യർ പൂനെയിലെ ഗ്രാമങ്ങളിലുണ്ട്. ജുന്നാർ, അംബേഗാവ്, ഷിരൂർ, ഖേദ് തഹസില്‍ തുടങ്ങിയ ഗ്രാമങ്ങളിലാണ് അത്തരമൊരു സാഹചര്യം നിലവിലുള്ളത്.
ഒരുപാട് തവണ അധികൃതരോട് തങ്ങളുടെ അവസ്ഥ അറിയിച്ചെങ്കിലും പരിഹാരം കാണാത്തത് കൊണ്ട് സ്വയം രക്ഷനേടാൻ മാർഗം സ്വീകരിച്ചിരിക്കുകയാണ് ഗ്രാമവാസികള്‍. ഷിരൂരില്‍ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയും പൂനെ നഗരത്തില്‍ നിന്ന് ഏകദേശം 75 കിലോമീറ്റർ അകലെയുമുള്ള പിമ്ബാർഖേഡ് ഗ്രാമത്തിലാണ് വ്യത്യസ്തമായ രീതിയില്‍ പുലിയില്‍ നിന്ന് രക്ഷനേടാൻ മാർഗം സ്വീകരിച്ചിരിക്കുന്നത്.
ജീവൻ രക്ഷിക്കാൻ ഗ്രാമവാസികള്‍ കഴുത്തില്‍ മുള്ളുള്ള കോളർ ധരിച്ചിരിച്ചാണ് പുറത്തിറങ്ങുന്നത്. ആ ഗ്രാമത്തില്‍ മിക്ക ആളുകളും കൃഷി, ക്ഷീരോല്‍പ്പാദന സംബന്ധമായ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടാണ് ജീവിക്കുന്നത്. അത്കൊണ്ട് തന്നെ പാടങ്ങളില്‍ ഇറങ്ങാതെ ഒരിക്കലും അവർക്ക് ജീവൻ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല.












































































