അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുകളിൽ ഭയം കണ്ടതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദാനി-മോദി ബന്ധം പാർലമെൻ്റിൽ ഉന്നയിച്ചതിൻ്റെ പേരിലാണ് തന്നെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ആക്രമിച്ചും അയോഗ്യനാക്കിയും നിശബ്ദനാക്കാമെന്ന് കരുതിയാൽ സർക്കാരിനു തെറ്റിപ്പോയെന്നും രാഹുൽ തുറന്നടിച്ചു. മാപ്പ് ചോദിക്കാൻ താൻ സവർക്കറല്ലെന്നും ഗാന്ധിയാണെന്നും രാഹുൽ വ്യക്തമാക്കി.
