പുതിയ നിയമം അനുസരിച്ച്, ആധാർ പരിശോധനയ്ക്കു വിധേയരായവർക്ക് മാത്രമേ റിസർവേഷൻ ആരംഭിച്ചതിനുശേഷമുള്ള ആദ്യത്തെ 15 മിനിറ്റിനുള്ളില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ. തത്കാല്‍ ടിക്കറ്റുകള്‍ക്കു മാത്രമായിരുന്നു നിലവില്‍ ഈ നിയമം ബാധകമായിരുന്നത്. ഇനി ഇത് ജനറല്‍ റിസർവേഷൻ ടിക്കറ്റുകള്‍ക്കും ബാധകമാകും. ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകളിലെ തട്ടിപ്പ് തടയുന്നതിനായാണ് ഇന്ത്യൻ റെയില്‍വേ ഈ പ്രധാന തീരുമാനം എടുത്തത്. അതിന്‍റെ ഭാഗമായാണ് ഒക്ടോബർ ഒന്നുമുതല്‍ നിയമങ്ങളില്‍ മാറ്റം വരുത്തുന്നത്.
ടിക്കറ്റ് റിസർവേഷനുകള്‍ക്കായുള്ള ഈ നിയമം ഐആർസിടിസി വെബ്‌സൈറ്റിനും ആപ്പിനും ബാധകമായിരിക്കും. അതേസമയം, കംപ്യൂട്ടറൈസ്ഡ് പിആർഎസ് കൗണ്ടറുകളില്‍നിന്ന് ടിക്കറ്റ് വാങ്ങുന്നവർക്കുള്ള സമയവും നടപടിയും അതേപടി തുടരും. ഒക്ടോബർ ഒന്നുമുതല്‍, ആധാർ പരിശോധിച്ചുറപ്പിച്ച അക്കൗണ്ടുകള്‍ക്കാണു മുൻഗണന നല്കുക. ആദ്യത്തെ15 മിനിറ്റിനുള്ളില്‍, പരിശോധിച്ചുറപ്പിച്ച ആധാർ അക്കൗണ്ടുകള്‍ ഉള്ളവർ ഒഴികെ മറ്റാർക്കും ബുക്കിംഗ് അനുവദിക്കില്ല.