കോവിഡ് മഹാമാരിയെ തുടർന്ന് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഒന്ന് മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ പഠനം ഒാൺ ലൈൻ വഴി നടന്നു വരികയാണ്. ഇത് എല്ലാ കുട്ടികൾക്കും സാധ്യമാകുന്ന തിനായി ഒാൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് അവ വാങ്ങുന്നതിന് സഹകരണ വകുപ്പ് സഹകരണ സംഘങ്ങൾ/ ബാങ്കുകൾ വഴി വിദ്യാതരംഗിണി വായ്പാ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയാണ്.ഇതൊരു പലിശ രഹിത വായ്പാ പദ്ധതിയാണ്. ഇൗ വായ്പാ പദ്ധതി പ്രകാരം സഹകരണ ബാങ്കുകളിലൂടെ ഇതുവരെ 47152പേർക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിനായി 44.70 കോടി രൂപയുടെ വായ്പയായി അനുവദിച്ചു.












































































